ദുബൈയുടെ മനംകവർന്ന് ‘അൽ സർമാദി’ ശിൽപം
text_fieldsദുബൈ: നഗരത്തിൽ സ്ഥാപിച്ച പുതിയ ശിൽപം സന്ദർശകർക്കും നിവാസികൾക്കും കൗതുകമാകുന്നു. ദുബൈ നഗരത്തിലെ നാദൽ ശിബ റൗണ്ട് എബൗട്ടിലാണ് അൽ സർമാദി എന്ന പേരിൽ ശിൽപം നിർമിച്ചിരിക്കുന്നത്. ഇമറാത്തി കലാകാരിയും ആർ.ടി.എയും ചേർന്നാണ് ഈ മനോഹര ശിൽപം പണിതീർത്തിരിക്കുന്നത്. മരുഭൂമിയിൽ മണൽ പറത്തി പായുന്ന കുതിരകൾ, അവ കൂട്ടത്തോടെ വൃത്താകൃതിയിൽ കുളമ്പടിച്ച് കുതിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് ഉയരുന്ന പൊടിയും മണലും സൃഷ്ടിക്കുന്ന ചൂഴി.
അൽ സർമാദി എന്ന ഈ ശിൽപം എന്തുകൊണ്ടും മനോഹരമായ കാഴ്ചയാണ്. വിശ്രമിക്കാതെ ഭാവിയിലേക്ക് കുതിക്കുന്ന ദുബൈ നഗരത്തിന്‍റെ പ്രതീകമാണ് ഈ ശിൽപമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പറയുന്നു. ഇമറാത്തി കലാകാരി ലത്തീഫ സഈദിന്‍റെ ആശയമാണ് ഈ ശിൽപം.
കുതിരകളോടും കുതിരയോട്ടത്തോടുമുള്ള ഇമറാത്തികളുടെ പ്രണയം കൂടി പങ്കുവെക്കുന്നുണ്ട് ഈ നിർമിതി. രാത്രിയും പകലും നാദൽ ശിബ റൗണ്ട് എബൗട്ടിലൂടെ കടന്നുപോകുന്നവർക്ക് അൽ സർമാദി കലാസ്വാദനത്തിന്‍റെ പുതിയ അനുഭവം കൂടി സമ്മാനിക്കുമെന്ന് തീർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

