സ്ക്രീൻ സമയം വില്ലനാകുന്നു; ‘വെർച്വൽ ഓട്ടിസം’ വർധിക്കുന്നുവെന്ന് വിദഗ്ദർ
text_fieldsദുബൈയിലെ ജുവൽ ഓട്ടിസം റിഹാബിലിറ്റേഷൻ കേന്ദ്രം സംഘാടകർ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: കുട്ടികളുടെ സ്ക്രീൻ സമയത്തിൽ നിയന്ത്രണമില്ലാത്തതിനാൽ ‘വെർച്വൽ ഓട്ടിസം’ വർധിക്കുന്നുവെന്ന് വിദഗ്ദർ. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിച്ച ‘ആക്സസ് എബിലിറ്റീസ് എക്സ്പോ 2025’നോട് അനുബന്ധിച്ച് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ ദുബൈയിലെ ജുവൽ ഓട്ടിസം റിഹാബിലിറ്റേഷൻ കേന്ദ്രത്തിന്‍റെ സംഘാടകരായ ഡോ. ജെയിംസൺ സാമുവൽ, ഡോ. ജെൻസി ബ്ലെസൺ എന്നിവരാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
വികസന വൈകല്യമുള്ള കുട്ടികളെ സഹായിക്കാനായി തയ്യാറാക്കിയ അഞ്ച് നൂതന മൊബൈൽ ആപ്പുകൾ എക്സ്പോയിൽ ജുവൽ പുറത്തിറക്കിയിട്ടുണ്ട്. മാതാപിതാക്കളെയും തെറാപ്പിസ്റ്റുകളെയും സഹായിക്കാനായി ജുവലിന്റെ റിസർച്ച് ടീമാണ് ആപ്പുകൾ വികസിപ്പിച്ചത്. സാധാരണക്കാരായ മാതാപിതാക്കൾക്ക് വെർച്വൽ ഓട്ടിസം തിരിച്ചറിയാൻ സഹായിക്കുന്ന ലളിതമായ ആപ്ലിക്കേഷനായ വെർച്വൽ ഓട്ടിസം ആപ്പ്,
കുട്ടികളുടെ വികസന വൈകല്യം തിരിച്ചറിയുന്നതിന് സഹായിക്കുന്ന ‘സ്കൂൾ റെഡിനസ് ആപ്പ്’, കുഞ്ഞിന്റെ വളർച്ചയും വികാസവും വീട്ടിലിരുന്ന് പരിശോധിക്കാനാകുന്ന ‘ചൈൽഡ് എസ്കോർട് ആപ്പ്’, സെൻസറി പ്രശ്നങ്ങളുള്ള കുട്ടികളെ എങ്ങനെ മാതാപിതാക്കൾക്ക് കൈകാര്യംചെയ്യാമെന്ന് പരിചയപ്പെടുത്തുന്ന ‘സെൻസോ ബ്ലൂം ആപ്പ്’, ദിനചര്യകൾ ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കാൻ സഹായിക്കുന്ന എ.ഡി.എൽ ആപ്പ് എന്നിവയാണ് പുറത്തിറക്കിയത്.
2007ൽ കോട്ടയത്ത് സ്ഥാപിതമായ ജുവൽ 2022ലാണ് ദുബൈ ശൈഖ് സായിദ് റോഡിൽ സ്ഥാപനത്തിന് തുടക്കമിട്ടത്. പത്രസമ്മേളനത്തിൽ ദുബൈ മുനിസിപാലിറ്റിയിലെ ശൈഖ അലി അൽ കഅബിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

