Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​ട്ടി​ക​ളി​ലെ...

കു​ട്ടി​ക​ളി​ലെ സ്‌​ക്രീ​ൻ ആ​സ​ക്​​തി; വി​മു​ക്തി​ക്ക്​ പു​ത്ത​ൻ സം​വി​ധാ​നം

text_fields
bookmark_border
കു​ട്ടി​ക​ളി​ലെ സ്‌​ക്രീ​ൻ ആ​സ​ക്​​തി; വി​മു​ക്തി​ക്ക്​ പു​ത്ത​ൻ സം​വി​ധാ​നം
cancel

അ​ബൂ​ദ​ബി: കു​ട്ടി​ക​ളി​ല്‍ കൂ​ടി​വ​രു​ന്ന സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗം അ​മി​ത​മാ​കു​ന്ന പ്ര​ശ്‌​ന​ത്തെ നേ​രി​ടു​ന്ന​തി​ന് പ​ദ്ധ​തി​യു​മാ​യി യു.​എ.​ഇ​യി​ലെ ആ​ദ്യ​ത്തെ ഡി​ജി​റ്റ​ല്‍ ഡി​ടോ​ക്‌​സ് ക്ലി​നി​ക്കി​ന് തു​ട​ക്ക​മാ​യി. അ​ബൂ​ദ​ബി സ്റ്റെം ​സെ​ല്‍സ് സെ​ന്റ​റി​ലാ​ണ് ക്ലി​നി​ക്ക് തു​റ​ന്നി​രി​ക്കു​ന്ന​ത്. ആ​റ് ഘ​ട്ട​ങ്ങ​ളി​ലാ​യി സം​വി​ധാ​നി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ കു​ട്ടി​ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും സ്‌​ക്രീ​ന്‍ ആ​സ​ക്തി​യി​ല്‍നി​ന്ന് വി​മു​ക്ത​രാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ക​യാ​ണ് ക്ലി​നി​ക്ക് ചെ​യ്യു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധാ​പ​രി​ധി, ഓ​ര്‍മ​ശ​ക്തി, വൈ​ജ്ഞാ​നി​ക പ്ര​വ​ര്‍ത്ത​നം എ​ന്നി​വ​യി​ല്‍ സ്‌​ക്രീ​ന്‍ ആ​സ​ക്തി എ​ത്ര​മാ​ത്രം സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്ന് വി​ല​യി​രു​ത്തു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം. ശാ​രീ​രി​ക പ​രി​ശോ​ധ​നി​ലൂ​ടെ സ്‌​ക്രീ​ന്‍ ഉ​പ​യോ​ഗം അ​വ​രു​ടെ പേ​ശി​ക​ള്‍ക്ക് പ്ര​ശ്‌​നം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ മ​ന​സ്സി​ലാ​ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ അ​വ​രു​ടെ ഇ​രി​പ്പ് സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ഫി​സി​യോ തെ​റ​പ്പി​യാ​ണു​ള്ള​ത്.

നാ​ലാം ഘ​ട്ട​ത്തി​ല്‍ ഡി​ജി​റ്റ​ല്‍ അ​തി​രു​ക​ള്‍ നി​ശ്ച​യി​ക്കു​ക​യും ഡി​ജി​റ്റ​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ബ​ദ​ലാ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ശ്ച​യി​ച്ചു ന​ല്‍കു​ക​യും ചെ​യ്യും.​അ​ഞ്ചാം ഘ​ട്ട​ത്തി​ല്‍ ക​ണ്ണു പ​രി​ശോ​ധ​ന​യും നേ​ത്ര​ചി​കി​ത്സ വി​ദ​ഗ്ധ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും ഉ​ണ്ടാ​വും. കു​ട്ടി​യു​ടെ പു​രോ​ഗ​തി അ​റി​യു​ന്ന​തി​നു​ള്ള ഫോ​ളോ​അ​പ്പു​ക​ളും ദീ​ര്‍ഘ​കാ​ല നി​രീ​ക്ഷ​ണ​വു​മാ​ണ് ആ​റാം​ഘ​ട്ടം. ആ​വ​ശ്യ​മെ​ങ്കി​ല്‍ കു​ട്ടി​ക​ളെ മ​ന​ശ്ശാ​സ്ത്ര​വി​ദ​ഗ്ധ​ന്റെ സേ​വ​നം തേ​ടാ​ന്‍ നി​ര്‍ദേ​ശി​ക്കു​ക​യും ചെ​യ്യും.

അ​ക്ര​മാ​സ​ക്ത​മാ​യ വി​ഡി​യോ ​ഗെ​യി​മു​ക​ൾ കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ല​ക്ക​ണ​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് നേ​ര​ത്തേ ര​ക്ഷി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത്ത​രം ​ഗെ​യി​മു​ക​ൾ ക​ളി​ക്കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ളി​ൽ അ​ക്ര​മ​വാ​സ​ന​യു​ണ്ടാ​വു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ​കു​ട്ടി​ക​ൾ വി​ഡി​യോ ​ഗെ​യി​മു​ക​ൾ​ക്ക് അ​ടി​പ്പെ​ടു​ക​യും ഇ​ത് അ​വ​രെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യും. യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ൽ​നി​ന്ന് കു​ട്ടി​ക​ളെ അ​ക​റ്റു​ന്ന ​ഗെ​യി​മു​ക​ൾ അ​വ​രെ പൊ​തു​സ​മൂ​ഹ​വു​മാ​യി ഇ​ട​ക​ല​രു​ന്ന​തി​ൽ നി​ന്ന് ത​ട​യു​ക​യും ഏ​കാ​ന്ത​ജീ​വി​ത​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്യും. കാ​ണു​ന്ന​തെ​ല്ലാം അ​നു​ക​രി​ച്ചു നോ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ക്ര​മാ​സ​ക്ത​മാ​യ വി​ഡി​യോ​ക​ൾ ക​ണ്ടു ക​ണ്ട് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്യാ​ൻ അ​വ​ർ നി​ർ​ബ​ന്ധി​ത​രാ​വു​മെ​ന്നും ഈ ​കു​ട്ടി​ക​ൾ പി​ന്നീ​ട് മ​റ്റു കു​ട്ടി​ക​ളെ വാ​ക്കി​ലൂ​ടെ​യും പ്ര​വൃ​ത്തി​യി​ലൂ​ടെ​യും അ​വ​ഹേ​ളി​ക്കു​മെ​ന്നും പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​ല​ക്ട്രോ​ണി​ക്സ് ​ഗെ​യി​മു​ക​ൾ ക​ളി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ക​ളെ​ക്കു​റി​ച്ച് മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും ക​ളി​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ സ​മ​യം അ​വ​ർ​ക്ക് നി​ശ്ച​യി​ച്ചു​കൊ​ടു​ത്തി​രി​ക്ക​ണ​മെ​ന്നും അ​വ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ പാ​ര​ന്റ​ൽ ക​ൺ​ട്രോ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Screen addiction in children; New system to get rid of it
Next Story