സ്കോട്ട വിനോദയാത്ര 28ന്
text_fieldsദുബൈ: സർ സയ്യിദ് കോളജ് തളിപ്പറമ്പ അലുമ്നി ഫോറം യു.എ.ഇ ചാപ്റ്റർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 28 ഞായറാഴ്ച അൽ ഐനിലേക്കാണ് യാത്ര. വിവിധ പിക്നിക് സ്പോട്ടുകൾ സന്ദർശിച്ചു പഴയ കോളജ് ഓർമകളിലേക്കൊരു തിരിഞ്ഞുനോട്ടമാണ് സംഘാടകർ ഉദ്ദേശിക്കുന്നത്.
വിനോദയാത്രയോടനുബന്ധിച്ച് വിവിധ മത്സരങ്ങളും സമ്മാനങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഷംഷീർ (സെക്രട്ടറി): 0502094427, ഹാഷിം (ട്രഷറർ) 0507469723, പ്രോഗ്രാം കമ്മിറ്റി കൺവീനർ കുറ്റിക്കോൽ മുസ്തഫ 0523152490 എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

