സ്കോട്ട 20ാം വാർഷികം ഇന്ന്
text_fieldsദുബൈ: തളിപ്പറമ്പ് സർ സയ്യിദ് കോളജ് അലുംനി ‘സ്കോട്ട’ 20 ാം വാർഷികാഘോഷം ശനിയാഴ്ച വൈകീട്ട് 4.30ന് അൽ നഹ്ദ ലെവാൻഡർ ഹോട്ടലിൽ നടക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ഗസൽ സന്ധ്യ, വയലിൻ ഫ്ലൂട്ട് സിംഫണി, ഫ്യൂഷൻ റോക്ക് ഓൺ ദി ബാൻഡ് അവതരിപ്പിക്കുന്ന ഓർക്കസ്ട്ര, അവാർഡ് ദാന ചടങ്ങ് എന്നിവ നടക്കും.
അഹ്മദ് അൽ സാബി, അസ്മ മഷൂക് അലി, ലൈല റഹാൽ അൽ അതഫാനി, മുഹമ്മദ് മദനി, അബ്ദുല്ല പൊയിൽ, എം.ബി. ഫാറൂഖ് എന്നിവർ പങ്കെടുക്കുമെന്ന് സ്കോട്ട പ്രസിഡന്റ് ബുഹാരി ബിൻ അബ്ദുൽ ഖാദിർ, ജനറൽ സെക്രട്ടറി സി.പി. ജലീൽ, പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുൽ മുനീർ, ചീഫ് കോഓഡിനേറ്റർ മുഹമ്മദ് റഫീഖ്, സ്കോട്ട ഫൗണ്ടർ പ്രസിഡന്റ് കെ.എം. അബ്ബാസ് എന്നിവർ അറിയിച്ചു.

