സ്കോട്ട അച്ചിവേഴ്സ് അവാർഡ് സമ്മാനിച്ചു
text_fieldsസ്കോട്ട അച്ചിവേഴ്സ് അവാർഡ്ദാന ചടങ്ങിലെ സദസ്സ്
ഷാർജ: സർ സയ്യിദ് കോളജ് തളിപ്പറമ്പ് അലുമ്നി ഫോറം യു.എ.ഇ ചാപ്റ്റർ നൗഷാദ്, മുഹമ്മദ്, ഷാസിൽ മെമ്മോറിയൽ അച്ചിവേഴ്സ് അവാർഡ് സമ്മാനിച്ചു. അക്കാദമിക്, നോൺ അക്കാദമിക് വിഭാഗങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയ അലുമ്നി അംഗങ്ങൾക്കും അവരുടെ മക്കൾക്കുമാണ് പുരസ്കാരങ്ങളും മെമന്റോയും വിതരണംചെയ്തത്. പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷതവഹിച്ച ചടങ്ങിൽ സെക്രട്ടറി ഷംഷീർ പറമ്പത്തുകണ്ടി സ്വാഗതവും ട്രഷറർ ഹാഷിം തൈവളപ്പിൽ നന്ദിയും പറഞ്ഞു.
പ്രമുഖ വിദ്യാഭ്യാസ ഗവേഷകനും കൗൺസിലറും പരിശീലകനുമായ ഡോ. ശരീഫ് പൊവ്വൽ, പ്രചോദക പ്രഭാഷകനും സക്സസ് പരിശീലകനുമായ ഡോക്ടർ സംഗീത് ഇബ്രാഹിം തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.സി.പി. മൻസൂർ, കണ്ടത്തിൽ മുഹമ്മദ് ഷഫീഖ്, അബ്ദുറഹിമാൻ, ജുനൈദ്, രഘു നായർ, നിസാം, മൻസൂർ അലി, അൽത്താഫ്, സാലി അച്ചീരകത്, മുസ്തഫ കുറ്റിക്കോൽ, കെ.ടി. റഫീഖ്, ഷമീൽ, സുഫിയാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

