സ്കോട്ട സ്നേഹസദ്യ സംഘടിപ്പിച്ചു
text_fieldsമികച്ച സാമൂഹിക സേവനത്തിനും സന്നദ്ധപ്രവർത്തനത്തിനുമുള്ള സ്കോട്ട അവാർഡ് അൽ മദീന ഗ്രൂപ് എം.ഡി അബ്ദുല്ല പൊയിലിൽനിന്ന് അക്കാഫ് അസോസിയേഷനുവേണ്ടി പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ സ്വീകരിക്കുന്നു
അജ്മാൻ: സർ സയ്യദ് കോളജ് അലുമ്നി ഫോറം യു.എ.ഇ ചാപ്റ്റർ (സ്കോട്ട) സ്നേഹ സദ്യ നടത്തി. കഴിഞ്ഞ ഞായറാഴ്ച അജ്മാനിലെ ലക്ഷ്വറി ഫാം ഹൗസിൽ നടത്തിയ സ്നേഹസദ്യയിൽ സ്കോട്ട കുടുംബാംഗങ്ങൾ, അംഗങ്ങൾ, അതിഥികൾ തുടങ്ങിയവർ പങ്കെടുത്തു. പായസം, ഹെന്ന മത്സരങ്ങൾ ഇതോടനുബന്ധിച്ചു നടന്നു.
ഒഴുകി നടക്കുന്ന പൂക്കളം ഏവർക്കും വ്യത്യസ്ത അനുഭവമായി. ഉച്ചക്ക് ചെണ്ടമേളവും സംഘടിപ്പിച്ചിരുന്നു. ശേഷം നടന്ന ഔദ്യോഗിക പരിപാടികൾ അൽ മദീന ഗ്രൂപ് എം.ഡിയും സ്കോട്ട മുഖ്യ രക്ഷാധികാരിയുമായ അബ്ദുല്ല പൊയിൽ ഉദ്ഘാടനം ചെയ്തു. സ്കോട്ട പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഷംഷീർ പറമ്പത്ത് കണ്ടി സ്വാഗതം പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീ വൈസ് പ്രസിഡന്റ് (ഫിനാൻസ്) സി.ടി. മുഹമ്മദ് റഫീഖ്, അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ഷാഫി തെക്കിൽ, റാഫി വിസ്ഡം, സർ സയ്യദ് സെൻട്രൽ അലുമ്നി ട്രഷറർ പി.കെ. നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു. ഹാഷിം തൈവളപ്പിൽ നന്ദി പറഞ്ഞു. ചടങ്ങിൽ ഷാഫി തെക്കിൽ, റാഫി വിസ്ഡം എന്നിവരെ ആദരിച്ചു. അക്കാദമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ ഡാനിൻ ഹാരിസ്, നൂർ മുഹമ്മദ് മുനീർ എന്നിവർക്കുള്ള അവാർഡ് ദാനവും നടന്നു.
ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സുമായി ചേർന്ന് ആസ്റ്റർ-സ്കോട്ട കെയർ പദ്ധതിയുടെ ഉദ്ഘാടനം ആസ്റ്റർ ഓപറേഷൻസ് മാനേജർ ഷംഷീർ മുഹമ്മദ് കുഞ്ഞി, ഈസി അക്സസ് എം.ഡി ഫാറൂഖ് എന്നിവർ ചേർന്ന് നിർവഹിച്ചു. ശേഷം ഓർക്കസ്ട്ര ടീമിന്റ ഗാനമേളയും, കുട്ടികളുടെയും മുതിർന്നവരുടെയും വടംവലി, ഉറിയടി മത്സരങ്ങളും നടന്നു. സി.പി. മൻസൂർ, അബ്ദുറഹ്മാൻ, മുഹമ്മദ് ഷഫീഖ്, ജുനൈദ്, നിസാം, രഘു നായർ, സാലി അച്ചീരകത്ത്, അൽത്താഫ്, മുസ്തഫ കുറ്റിക്കോൽ, സൈൻ അഹ്മദ്, ഉമ്മർ ഫാറൂഖ്, അബ്ദുൽ ഖാദർ, ഫിറോസ് ഖാൻ, സുഫിയാൻ സൂരി, റൈഹാനത്ത്, സജ്ന, ശമീൽ, സൈനുദ്ദീൻ, അബൂബക്കർ മൂലയിൽ, സൈനുൽ ആബിദ്, യൂസുഫ്, ജെയിംസ്, അനീസ് മൂസാഫി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

