സ്കോട്ട ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsസ്കോട്ട ദേശീയദിനാഘോഷത്തിൽ പങ്കെടുക്കുന്നവർ
ദുബൈ: സർ സയ്യദ് കോളജ് തളിപ്പറമ്പ അലുമ്നി ഫോറം യു.എ.ഇ ചാപ്റ്റർ (സ്കോട്ട) യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷം അക്കാഫ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചു.
യു.എ.ഇ ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ബിസിനസ് രംഗത്തെ പ്രമുഖനായ അബ്ദുറഹ്മാൻ അൽ മുല്ല മുഖ്യാതിഥിയായി. സ്കോട്ട പ്രസിഡന്റ് അബ്ദുൽ നാസർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ആജൽ ഗ്രൂപ്പ് ചെയർമാൻ സിറാജ്ജുദ്ദീൻ സംബന്ധിച്ചു. യു.എ.ഇയുടെ രൂപവത്കരണത്തെപ്പറ്റിയുള്ള ഡോക്യുമെന്ററി പ്രദർശനവും കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള മത്സരങ്ങളും നടന്നു. യു.എ.ഇയുടെ രൂപവത്കരണത്തെ ആസ്പദമാക്കിയുള്ള ചോദ്യോത്തരവേള സെക്രട്ടറി ഷംസീറും ഉമ്മർ ഫാറൂക്കും ചേർന്ന് നിയന്ത്രിച്ചു.
ആഘോഷങ്ങളോടൊപ്പം നടന്ന കളറിങ് മത്സരത്തിൽ റാശിദ അൽത്താഫ്, ഷാഹിന ഷക്കീൽ, ശശികല രാധാകൃഷ്ണൻ, സൈനബ് മുത്തലിബ്, ഐഫ ഫാത്തിമ, മുഹമ്മദ് അൽഫിദ്, നസ്ലി സമ്രീൻ, നതാഷ അൽത്താഫ്, നിമ്ര ഫൈസൽ എന്നിവർ വിജയികളായി. ദേശീയദിനവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല വസ്ത്രധാരണത്തിനുള്ള സമ്മാനങ്ങൾ മുഹമ്മദ് അമൻ, ഖദീജ ഖാദർ, നൈറ നിസാം എന്നിവർ കരസ്ഥമാക്കി. രഘു നായർ, രാധാകൃഷ്ണൻ, നൗഷാദ്, റയീസ് മൂസാഫി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മുഹമ്മദ് ഷഫീക്, സി.പി. മൻസൂർ, ജുനൈദ്, നിസാം, രഘു, അൽത്താഫ്, ഹാഷിം, സാലി അച്ചീരകത്, മുസ്തഫ കുറ്റിക്കോൽ, സുഫിയാൻ സൂരി, റയീസ് മൂസാഫി, അബൂബക്കർ മൂലയിൽ, മുഹമ്മദ് കെ.പി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ട്രഷറർ ഹാഷിം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

