സ്കോട്ട പരിരക്ഷ അംഗങ്ങളുടെ ജനറൽ ബോഡി യോഗം
text_fieldsസ്കോട്ട പരിരക്ഷ പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി യോഗം
ദുബൈ: സർ സയ്യിദ് കോളജ് യു.എ.ഇ അലുമ്നി നടപ്പാക്കുന്ന സ്കോട്ട പരിരക്ഷ പദ്ധതിയിൽ ചേർന്നവരുടെ ആദ്യ ജനറൽ ബോഡി ദുബൈ അക്കാഫ് ഓഡിറ്റോറിയത്തിൽ നടന്നു. പരിരക്ഷപദ്ധതിയിൽ ചേർന്ന സ്കോട്ട അംഗങ്ങളുടെ മരണാനന്തരം അവരുടെ കുടുംബത്തിനു അഞ്ചു ലക്ഷം നൽകുന്നതാണ് പദ്ധതി.
കൂടാതെ രോഗചികിത്സ, യു.എ.ഇയിൽ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. സ്കോട്ട പ്രസിഡന്റ് നാസർ അഹ്മദ് അധ്യക്ഷത വഹിച്ചു. സ്കോട്ട പ്രഥമ പ്രസിഡന്റ് കെ.എം. അബ്ബാസ്, പരിരക്ഷ കൺവീനർ സി.പി. ജലീൽ എന്നിവർ സംസാരിച്ചു. ജോ. കൺവീനർ ഷക്കീൽ അഹ്മദ് പദ്ധതി അംഗങ്ങൾക്ക് വിശദീകരിച്ചു നൽകി. പരിരക്ഷ ട്രഷറർ കെ.ടി. റഫീഖ് സ്വാഗതവും നന്ദിയും പറഞ്ഞു.

