വിദ്യാർഥികൾക്ക് സ്കൊളാസ്റ്റിക് അവാർഡുകൾ സമ്മാനിച്ചു
text_fieldsഅബൂദബി കേരള സോഷ്യൽ സെൻററിൽ പ്രസിഡൻറ് വി.പി. കൃഷ്ണകുമാറിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്കൊളാസ്റ്റിക് അവാർഡ്ദാന ചടങ്ങിൽ നിന്ന്
അബൂദബി: കേരള സോഷ്യൽ സെൻറർ അംഗങ്ങളുടെ മക്കളിൽനിന്നും 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത മാർക്ക്നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള സ്കൊളാസ്റ്റിക് അവാർഡുകൾ വിതരണം ചെയ്തു. ഇന്ത്യയുടെ 72 ാം റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായി 'ഇന്ത്യൻ ഭരണഘടന വർത്തമാനകാല വായന' വിഷയത്തിൽ സംഘടിപ്പിച്ച യു.എ.ഇ തല ഉപന്യാസ രചന മത്സര വിജയികൾക്കും 'കോവിഡ് കാലത്തെ വായനാനുഭവങ്ങൾ' വിഷയത്തെ ആസ്പദമാക്കി നടത്തിയ യു.എ.ഇ തല രചനാ മത്സര വിജയികൾക്കുമുള്ള സമ്മാനദാനവും നടത്തി.
കേരള സോഷ്യൽ സെൻറർ പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. സ്കൊളാസ്റ്റിക് അവാർഡുകൾ നേടിയ വിദ്യാർഥികളായ സ്നേഹ ദിലീപ് സുകുമാരൻ, റിതു രാജേഷ്, ശാന്തനു കർത്ത, വൈഖരി ശ്രീകുമാർ, ഗൗതം കൃഷ്ണകുമാർ, ഗൗതം ജ്യോതിലാൽ, കീർത്തി ഉമേശൻ, സാഹിത്യ മധുസൂദനൻ വാര്യർ, ജിതിൻ കെ. ജയൻ, ഫഹ്മി മജ്മൽ ഷെരീഫ്, നന്ദന വിജയൻ, സുഷാന സൂസൻ മാത്യു, വൈഷ്ണവി രാജേന്ദ്രകുമാർ, നാദിയ സക്കീർ, കൻഡാസ് സാറ സിജു, സന്ന സവാദ്, ചന്ദന പവിത്രൻ, അരുന്ധതി രാജ് എന്നിവർ അവാർഡുകൾ സ്വീകരിച്ചു.
പ്രസിഡൻറ് വി.പി. കൃഷ്ണകുമാർ, വൈസ് പ്രസിഡൻറ് റോയ്. ഐ വർഗീസ്, ആക്ടിങ് ജനറൽ സെക്രട്ടറി എം. ശശികുമാർ, ട്രഷറർ സി.കെ. ബാലചന്ദ്രൻ, അസിസ്റ്റൻറ് ട്രഷറർ എ.വി. അബൂബക്കർ, ആർട്സ് സെക്രട്ടറി നിർമൽ തോമസ്, സാഹിത്യ വിഭാഗം സെക്രട്ടറി ജമാൽ മൂക്കുതല, അസിസ്റ്റൻറ് സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് ചാലിൽ, വനിത വിഭാഗം ആക്ടിങ് കൺവീനർ പ്രജിന അരുൺ, ശക്തി തിയറ്റേഴ്സ് ആക്ടിങ് പ്രസിഡൻറ് ഗോവിന്ദൻ നമ്പൂതിരി, യുവകലാസാഹിതി വൈസ് പ്രസിഡൻറ് എം.ആർ. രത്നകുമാർ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കോവിഡ് കാല വായനാനുഭവ മത്സര വിജയികളായ റഫീഖ് സക്കറിയ, സൗമ്യ മാനുവൽ, കമറുദീൻ റഫീഖ് എന്നിവർക്ക് മുൻ പ്രസിഡൻറ് പി. പത്മനാഭൻ, അസിസ്റ്റൻറ് ഓഡിറ്റർ നാരായണൻ നമ്പൂതിരി എന്നിവരും ഉപന്യാസ രചന മത്സര വിജയികളായ രമേഷ് ദേവരാഗം, മനോജ് നായർ, റഫീഖ് സക്കറിയ എന്നിവർക്ക് മുൻ പ്രസിഡൻറും ലോക കേരള സഭാംഗവുമായ എ.കെ. ബീരാൻ കുട്ടി, ശക്തി തിയറ്റേഴ്സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ലൈബ്രേറിയനും മീഡിയ കോഒാഡിനേറ്ററുമായ കെ.കെ. ശ്രീവത്സൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ആക്ടിങ് ജനറൽ സെക്രട്ടറി എം. ശശികുമാർ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ജമാൽ മൂക്കുതല നന്ദിയും പറഞ്ഞു.
റഫീഖ് അഹ്മദ് രചിച്ച കോവിഡിനെ ആസ്പദമാക്കിയ ഗാനം ജിതിൻ കെ. ജയൻ ആലപിച്ചു. രാജ്യാന്തര ഫോട്ടോഗ്രാഫർ ശിവെൻറ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് ചടങ്ങ് ആരംഭിച്ചത്. കേരള സോഷ്യൽ സെൻറർ വനിത വിഭാഗം അംഗം ഷിജിന കണ്ണൻ ദാസ് അവതാരകയായി. ബിജു തുണ്ടിയിൽ, പ്രവീൺ ബാലൻ, അലിഫ് മീഡിയ എന്നിവർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

