സയൻസ് സെമിനാർ സംഘടിപ്പിച്ചു
text_fields‘കോമൺ സെൻസ് ആൻഡ് ദി അൺ കോമൺ സെൻസ്’ സയൻസ് സെമിനാറിൽ ഡോ. വൈശാഖൻ തമ്പി സംസാരിക്കുന്നു
അബൂദബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘കോമൺ സെൻസ് ആൻഡ് ദി അൺകോമൺ സെൻസ്’ എന്ന വിഷയത്തിൽ സയൻസ് സെമിനാർ സംഘടിപ്പിച്ചു. ശാസ്ത്ര പ്രവർത്തകനും തിരുവനന്തപുരം എം.ജി കോളജിലെ അസി. പ്രഫസറുമായ ഡോ. വൈശാഖൻ തമ്പി സെമിനാർ നയിച്ചു..
സെമിനാറിൽ ശാസ്ത്രചിന്തയും ജീവിതാനുഭവങ്ങളും തമ്മിലുള്ള ബന്ധവും, സാധാരണ ബുദ്ധിയും ശാസ്ത്രീയമായ അപൂർവ ബുദ്ധിയും തമ്മിലുള്ള വ്യത്യാസവും ഉദാഹരണങ്ങൾ സഹിതം ഡോ. വൈശാഖൻ തമ്പി വിശദീകരിച്ചു. സെന്റർ പ്രസിഡന്റ് മനോജ് ടി.കെ അധ്യക്ഷനായ ചടങ്ങിൽ അനീഷ് ശ്രീദേവി മോഡറേറ്ററായിജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും ജോ. സെക്രട്ടറി ഷബീർ നാസർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

