Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ദ്യാ​ല​യ​ങ്ങ​ൾ...

വി​ദ്യാ​ല​യ​ങ്ങ​ൾ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്​

text_fields
bookmark_border
വി​ദ്യാ​ല​യ​ങ്ങ​ൾ ശൈ​ത്യ​കാ​ല അ​വ​ധി​യി​ലേ​ക്ക്​
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഇ​നി അ​വ​ധി​ക്കാ​ലം. ശൈ​ത്യ​കാ​ല അ​വ​ധി ശ​നി​യാ​ഴ്ച മു​ത​ലാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 9 മു​ത​ൽ മൂ​ന്നാ​ഴ്ച​യാ​ണ് അ​വ​ധി. ഷാ​ർ​ജ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഡി​സം​ബ​ർ 15 മു​ത​ൽ ര​ണ്ടാ​ഴ്ച​യാ​ണ് അ​വ​ധി ല​ഭി​ക്കു​ന്ന​ത്. ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് ശേ​ഷം ജ​നു​വ​രി 2ന് ​ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും.

ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ ര​ണ്ടാം പാ​ദ​ത്തി​ന്റെ അ​വ​സാ​ന​വും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ ആ​ദ്യ പാ​ദ​ത്തി​ന്റെ അ​വ​സാ​ന​വും ഈ ​മാ​സ​മാ​ണ്. ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ​ഠ​ന​യാ​ത്ര​ക​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​മൊ​ക്കെ ഈ ​പാ​ദ​ത്തി​ലാ​ണ് ന​ട​ക്കാ​റു​ള്ള​ത്. പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ​യും വി​നോ​ദ​യാ​ത്ര​ക​ളു​ടെ​യും ദി​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞു​പോ​യ​ത്.

ജ​നു​വ​രി ര​ണ്ടു മു​ത​ലാ​ണ് ഏ​ഷ്യ​ൻ സ്കൂ​ളു​ക​ളി​ൽ മൂ​ന്നാം പാ​ദ​ത്തി​ന്റെ ആ​രം​ഭം. വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളും സി.​ബി.​എ​സ്.​ഇ, കേ​ര​ള ബോ​ർ​ഡ് പ​രീ​ക്ഷ​ക​ളും ന​ട​ക്കു​ക അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന​ത്തി​ലെ ഈ ​പാ​ദ​ത്തി​ലാ​ണ്. ഫെ​ബ്രു​വ​രി 15നാ​ണ് സി.​ബി.​എ​സ്.​ഇ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. ജ​നു​വ​രി മാ​സ​ത്തി​ൽ 12ാം ക്ലാ​സു​ക​ളി​ലെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ളും ന​ട​ക്കും.

ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ ദേ​ശീ​യ​ദി​ന അ​വ​ധി വ​ന്ന​തി​നാ​ൽ, മൂ​ന്ന് ആ​ഴ്ച ശൈ​ത്യ​കാ​ല അ​വ​ധി ല​ഭി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നാ​ല് ദി​വ​സം മാ​ത്ര​മാ​ണ് ഡി​സം​ബ​റി​ൽ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളാ​യ​ത്. അ​തി​നാ​ൽ പ​ല കു​ടും​ബ​ങ്ങ​ളും ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

ക്രി​സ്മ​സ് ആ​ഘോ​ഷ​വും പു​തു​വ​ർ​ഷാ​ഘോ​ഷ​വും സ്വ​ദേ​ശ​ത്തു വെ​ച്ച് ആ​കാ​മെ​ന്ന സൗ​ക​ര്യ​വും അ​വ​ധി​യി​ലൂ​ടെ ല​ഭി​ക്കും. അ​വ​ധി​ക്കാ​ല​ത്ത് അ​ധ്യാ​പ​ക​ർ​ക്കും ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. അ​ധ്യാ​പ​ക​ർ​ക്ക് ഒ​രാ​ഴ്ച അ​ധ്യാ​പ​ക പ​രി​ശീ​ല​നം ന​ട​ക്കും. എ​ല്ലാ അ​വ​ധി​ക്കാ​ല​ത്തേ​യും പോ​ലെ ഉ​യ​ർ​ന്ന വി​മാ​ന നി​ര​ക്കാ​ണ് ഈ ​സ​മ​യ​ത്തും വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന നി​ര​ക്ക് കാ​ര​ണം നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര വേ​ണ്ടെ​ന്നു​വെ​ച്ചി​രി​ക്കു​ക​യാ​ണ് പ​ല പ്ര​വാ​സി​ക​ളും. കു​റ​ഞ്ഞ ചെ​ല​വി​ൽ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കാ​മെ​ന്ന​തി​നാ​ൽ പ​ല​രും അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ആ ​മാ​ർ​ഗ​വും തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SchoolsUAEWinter Vacation
News Summary - Schools under winter break
Next Story