Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ.​െഎ ലാബുള്ള ആദ്യ...

എ.​െഎ ലാബുള്ള ആദ്യ യു.എ.ഇ സ്​കൂൾ: അൽ തല്ല ഹാബിറ്റാറ്റിന്​ ചരിത്രനേട്ടം

text_fields
bookmark_border
എ.​െഎ ലാബുള്ള ആദ്യ യു.എ.ഇ സ്​കൂൾ: അൽ തല്ല ഹാബിറ്റാറ്റിന്​ ചരിത്രനേട്ടം
cancel
camera_alt???????? ??? ????? ??????????????? ?????????? ????????????????? ??????????????? ????? ??????????? ?????? ?.?? ?????????????????? ??????????? ?????????? ??? ?? ??????? ???????????????????

അ​ജ്മാ​ൻ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (നി​ർ​മി​ത ബു​ദ്ധി) എ​ന്താ​ണെ​ന്ന്​ ഇ​പ്പോ​ഴും അ​റി​യാ​ത്ത മു​തി​ർ​ന്ന മ​നു​ഷ്യ​ർ ഒ​രു​പാ​ടു​ണ്ടാ​വും. പ​ക്ഷേ, അ​ജ്​​മാ​ൻ അ​ൽ ത​ല്ല ഹാ​ബി​റ്റാ​റ്റ്​ സ്​​കൂ​ളി​ലെ കൊ​ച്ചു​കു​ട്ടി​യോ​ടു ചോ​ദി​ച്ചാ​ലും അ​വ​ർ കാ​ര്യം വി​ശ​ദീ​ക​രി​ച്ചു ത​രും. ര​ണ്ടാം ഗ്രേ​ഡ്​ മു​ത​ൽ സ്​​കൂ​ളി​ലെ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ണ്ട്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​ന്​ ലോ​ക​ത്ത്​ ആ​ദ്യ​മാ​യി മ​ന്ത്രി​യെ നി​യോ​ഗി​ച്ച രാ​ജ്യ​മാ​യ യു.​എ.​ഇ​യി​ലെ ​എ.​െ​എ ലാ​ബ് സം​വി​ധാ​ന​മു​ള്ള ആ​ദ്യ​ത്തെ സ്​​കൂ​ളാ​ണ്​ അ​ൽ ത​ല്ല ഹാ​ബി​റ്റാ​റ്റ്. ലാ​ബ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​താ​വ​െ​ട്ട എ.​ഐ പ്രോ​ഗ്രാ​മി​ലൂ​ടെ നി​ർ​മി​ച്ച ‘ഐ ​ഹാ​ബ്’ എ​ന്ന റോ​ബോ​ട്ട്.

ഒ​ന്നാം ഗ്രേ​ഡ് മു​ത​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ഗ്രാ​മി​ങ് പ​രി​ശീ​ല​നം ന​ൽ​കാ​ൻ 2014ൽ ​സ്ഥാ​പി​ച്ച ‘സൈ​ബ​ർ സ്ക്വ​യ​ർ’ ആ​ണ് ഇ​പ്പോ​ൾ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ലാ​ബ് ആ​യി ന​വീ​ക​രി​ച്ച​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ടെ​ക്​​സ്​​റ്റ്​​​ ബു​ക്കു​ക​ൾ ഇ​വി​ടെ ത​യാ​റാ​യി. അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഇ​ത് ന​ട​പ്പാ​ക്കും. എ​ല്ലാ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളു​ക​ളി​ലും അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ലാ​ബു​ക​ൾ നി​ല​വി​ൽ വ​രും. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി​​െൻറ ച​രി​ത്രം, സ​വി​ശേ​ഷ​ത​ക​ൾ, ഭാ​വി തു​ട​ങ്ങി​യ​വ കു​ട്ടി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ​യാ​ണ് ലാ​ബ് രൂ​പ​ക​ൽ​പ​ന ചെ​യ്ത​ത്.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ൽ അ​തി​വേ​ഗം കു​തി​ക്കു​ന്ന യു.​എ.​ഇ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ൽ ഇ​ത്​ പാ​ഠ്യ​വി​ഷ​യ​മാ​ണ്. ലോ​ക​ത്തെ​ത​ന്നെ ആ​ദ്യ എ.​ഐ സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്​ അ​ബൂ​ദ​ബി മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ​ർ​വ​ക​ലാ​ശാ​ല. യു.​എ.​ഇ​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ൾ പി​ന്തു​ട​രു​ന്ന ആ​ശ​യ​വു​മാ​യി മു​ന്നോ​ട്ടു​വ​രാ​നാ​യ​തി​ൽ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്ന്​ ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ സ​ഖ​ർ അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​മ​ർ​ശ​നാ​ത്മ​ക ചി​ന്താ​ശേ​ഷി വി​ക​സി​പ്പി​ക്കാ​നും പാ​ഠ്യ​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ക്കാ​നും ‘സൈ​ബ​ർ സ്ക്വ​യ​ർ’ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ അ​ക്കാ​ദ​മി​ക്സ് സി.​ഇ.​ഒ സി.​ടി. ആ​ദി​ൽ പ​റ​ഞ്ഞു. സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ലെ സാ​ങ്കേ​തി​ക​വി​ഷ​യ​ങ്ങ​ൾ​ക്ക് നി​ര​ന്ത​ര ന​വീ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്നും അ​ത്ത​രം പു​ന​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ദ്ധ​തി ഊ​ർ​ജം പ​ക​രു​മെ​ന്നും സൈ​ബ​ർ സ്ക്വ​യ​ർ-​എ.​ഐ ലാ​ബ് പ​ദ്ധ​തി​ക​ളു​ടെ ക​ൺ​സെ​പ്ച​ലൈ​സ​ർ എ​ൻ. പി. ​മു​ഹ​മ്മ​ദ് ഹാ​രി​സ് പ​റ​ഞ്ഞു.

പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്​ അ​നു​യോ​ജ്യ​രാ​യ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​വീ​ന പ​ദ്ധ​തി​ക​ളാ​ണ് ഹാ​ബി​റ്റാ​റ്റ് സ്കൂ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.
ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഡി​ജി​റ്റ​ൽ ഫെ​സ്​​റ്റി​​െൻറ അ​ടു​ത്ത​ഘ​ട്ടം 2020 ജ​നു​വ​രി 26ന്​ ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolsgulf news
News Summary - schools-uae-gulf news
Next Story