Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓൺലൈൻ പ്രവേശനം...

ഓൺലൈൻ പ്രവേശനം ആരംഭിച്ച്​ സ്കൂളുകൾ

text_fields
bookmark_border
ഓൺലൈൻ പ്രവേശനം ആരംഭിച്ച്​ സ്കൂളുകൾ
cancel

ദുബൈ: യു.എസും ഇറാനും താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത്​ വിദൂര പഠനം തുടരുന്ന സാഹചര്യത്തിൽ ഓൺലൈനായി പ്രവേശന നടപടികൾ ത്വരിതപ്പെടുത്തി സ്വകാര്യ സ്കൂളുകൾ. ഓൺലൈൻ രജിസ്​ട്രേഷൻ, വെർച്വൽ അഭിമുഖങ്ങൾ, മൂല്യനിർണയം എന്നിവയെല്ലാം വീട്ടിൽ വെച്ച്​ തന്നെ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ്​ സ്കൂളുകളുടെ പുതിയ ഡിജിറ്റൽ ക്രമീകരണം. സ്കൂളുകളുടെ ഔദ്യോഗിക വെബ്​സൈറ്റ്​ വഴി രക്ഷിതാക്കൾക്ക്​ കുട്ടികളുടെ വിവരങ്ങൾ അപ്​ലോഡ്​ ചെയ്യാം.

ചെറിയ കുട്ടികൾക്ക്​ വെർച്വൽ അഭിമുഖങ്ങൾ ഷെഡ്യൂൾ ചെയ്യാനും ഉയർന്ന ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്ക്​ ഓൺലൈൻ വിലയിരുത്തൽ നടത്തുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്​. കുട്ടികളുടെ അഡ്​മിഷൻ സ്വീകരിച്ചു കഴിഞ്ഞാൽ സീറ്റ്​ റിസർവ്​ ചെയ്യാനുള്ള ഫീസും ഓൺലൈനായി അടക്കാം. നേരത്തെ നേരിട്ട്​ ചെയ്തിരുന്ന ദീർഘമായ എല്ലാ പ്രവേശന നടപടികളും സ്കൂളുകൾ ഓൺലൈനായി ലഭ്യമാക്കിയിരിക്കുകയാണ്​.

അനിശ്ചിതത്വം നിലനിൽക്കുന്ന പരിമിത സാഹചര്യത്തിൽ പ്രവേശനം ഉറപ്പാക്കുക മാത്രമല്ല, പ്രവേശന നടപടികൾ കൂടുതൽ പ്രയാസരിഹതമാക്കുകയാണ്​ ഇതുവഴി ലക്ഷ്യമിടുന്നതെന്ന്​ സ്കൂൾ മാനേജ്​മെന്‍റുകൾ പറയുന്നു. സ്​പോർട്​സ്​ ഗ്രൗണ്ടുകൾ ഉൾപ്പെടെ സ്കൂളുകളുടെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ വിശദീകരിക്കുന്ന ഓൺലൈൻ ടൂറുകളും രക്ഷിതാക്കൾക്കായി ചില സ്കൂളുകൾ ഒരുക്കിയിട്ടുണ്ട്​.

ക്യാമ്പസ്​ സന്ദർശിക്കാതെ തന്നെ സ്കൂളുകളിലെ സൗകര്യങ്ങൾ അറിയാനുള്ള അവസരമാണ്​ ഇതുവഴി ഒരുക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Schools start online admissions
Next Story