Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ത്യ​കാ​ല...

ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കും

text_fields
bookmark_border
ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം സ്കൂ​ളു​ക​ൾ നാ​ളെ തു​റ​ക്കും
cancel


ഷാ​ർ​ജ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ൾ ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം ചൊ​വ്വാ​ഴ്ച തു​റ​ക്കും. ഡി​സം​ബ​ർ ഒ​മ്പ​ത് മു​ത​ലാ​ണ് അ​വ​ധി ആ​രം​ഭി​ച്ച​ത്. ഷാ​ർ​ജ​യി​ലെ അ​ട​ക്കം ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച മാ​ത്ര​മാ​യി​രു​ന്നു അ​വ​ധി. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നും പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നും ശേ​ഷം 2024 വ​ർ​ഷ​ത്തെ ആ​ദ്യ അ​ധ്യ​യ​ന​ദി​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രും.

ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​വ​സാ​ന​പാ​ദ​ത്തി​ന്‍റെ ആ​ദ്യ ദി​ന​മാ​ണ് നാ​ളെ. ഏ​ഷ്യ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ​യും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും കാ​ല​മാ​ണ്. സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ആ​രം​ഭി​ക്കും. ഇ​തേ ക്ലാ​സു​ക​ളി​ലെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി ര​ണ്ടു​മു​ത​ൽ​ത​ന്നെ തു​ട​ങ്ങു​ന്നു​ണ്ട്.

കേ​ര​ള പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന സ്കൂ​ളു​ക​ളി​ൽ മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ.മ​റ്റു ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ന​ട​ക്കു​ക. യു.​എ.​ഇ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലും ര​ണ്ടാം പാ​ദ​ത്തി​ന്‍റെ ആ​രം​ഭ​മാ​ണ് നാ​ളെ. പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും വി​നോ​ദ​യാ​ത്ര​ക​ളും പ​ഠ​ന​യാ​ത്ര​ക​ളും ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ അ​വ​ധി​ക്കാ​യി അ​ട​ച്ച​ത്. ഇ​നി ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷ​വും യു.​എ.​ഇ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളും ര​ണ്ടാം പാ​ദ​ത്തി​ന് ശേ​ഷ​വും മാ​ർ​ച്ച് അ​വ​സാ​നം വ​സ​ന്ത​കാ​ല അ​വ​ധി​ക്കാ​യി അ​ട​ക്കും.

ഡി​സം​ബ​ർ തു​ട​ക്ക​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ ദേ​ശീ​യ ദി​നാ​വ​ധി വ​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ല് ദി​വ​സം മാ​ത്ര​മാ​ണ് ഡി​സം​ബ​റി​ൽ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ പ​ല കു​ടും​ബ​ങ്ങ​ളും ഈ ​മാ​സം തു​ട​ക്ക​ത്തി​ൽ​ത​ന്നെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു. എ​ല്ലാ അ​വ​ധി​ക്കാ​ല​ത്തെ​യും​പോ​ലെ ഉ​യ​ർ​ന്ന വി​മാ​ന​നി​ര​ക്കാ​ണ് ഈ ​വ​ർ​ഷ​വും വി​മാ​ന ക​മ്പ​നി​ക​ൾ ഈ​ടാ​ക്കി​യ​ത്. അ​തി​നാ​ൽ​ത​ന്നെ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര മാ​റ്റി​വെ​ച്ച പ​ല കു​ടും​ബ​ങ്ങ​ളു​മു​ണ്ട്.

പ​ല​രും കു​ടും​ബ​സ​മേ​തം സ​മീ​പ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് വി​നോ​ദ​യാ​ത്ര പോ​യ​ത്. യാ​ത്ര​ക്കാ​ർ കു​റ​വാ​യ​തി​നാ​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വി​മാ​ന​നി​ര​ക്കി​ൽ കാ​ര്യ​മാ​യി കു​റ​വ് വ​രു​ത്തി​യ​താ​യി ചി​ല ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്നു. മ​ട​ക്ക​യാ​ത്ര​ക്കു​ള്ള ടി​ക്ക​റ്റ് എ​ടു​ക്കാ​തെ നാ​ട്ടി​ലേ​ക്ക് പോ​യ പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​യി. ക്രി​സ്മ​സി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ​നി​ന്ന് യു.​എ.​യി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര നി​ര​ക്ക് 1300 ദി​ർ​ഹം​മു​ത​ൽ 2000 ദി​ർ​ഹം​വ​രെ ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഡി​സം​ബ​ർ അ​വ​സാ​നം 650 ദി​ർ​ഹം​മു​ത​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah.schools opening in uae
News Summary - Schools open tomorrow for winter break
Next Story