Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഹാമാരിയിൽ...

മഹാമാരിയിൽ പ്രതിസന്ധിയിലായവർക്ക്​ ഫീസിളവ്​ നൽകി സ്​കൂളുകൾ; യു.എ.ഇയിലെ രക്ഷിതാക്കൾക്ക്​ ആശ്വാസമാകും

text_fields
bookmark_border
school
cancel

ദുബൈ: കോവിഡ്​ മഹാമാരി വലിയ ആഘാതങ്ങൾ സ​ൃഷ്​ടിച്ച നിരവധി കുടുംബങ്ങളുണ്ട്​. അനിവാര്യമായ ആവശ്യങ്ങൾക്ക്​ പോലും പ്രയാസപ്പെടുന്ന രക്ഷിതാക്കളു​ടെ മക്കളിൽ പലരും സ്​കൂൾ ഫീസ്​ അടക്കാൻ പ്രയാസപ്പെടുന്ന സാഹചര്യമുണ്ട്​. ഇത്​ മുന്നിൽകണ്ട്​ ഫീസിളവും സഹായവുമായി രംഗത്തെത്തിയിരിക്കയാണ്​ യു.എ.ഇയിലെ ചില സ്​കൂളുകൾ. 30-35ശതമാനം വരെ ഫീസിളവാണ്​ സ്​കൂളുകൾ പ്രഖ്യാപിച്ചിരിക്കുന്നത്​.

കുട്ടികളുടെ കൊഴിഞ്ഞുപോക്ക്​ തടയുകയും പുതിയ കുട്ടികളെ ആകർഷിക്കുകയും ചെയ്യുന്നത്​ ഈ നടപടിയിലൂടെ മാനേജ്​മെൻറുകൾ ലക്ഷ്യമിടുന്നു​.മൂന്ന്​ ലക്ഷത്തോളം കുട്ടികൾ സ്വകാര്യ സ്​കൂളുകളിൽ മാത്രമായി ദുബൈയിൽ പഠിക്കുന്നുണ്ട്​. മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന ഇവിടങ്ങളിൽ പഠിക്കുന്ന കുട്ടികളിൽ പലരും കൊഴിഞ്ഞുപോവുന്ന സാഹചര്യമുണ്ട്​. പലരും രാജ്യത്ത്​ നിന്ന്​ മടങ്ങി സ്വദേശങ്ങളി​ലെ സ്​കൂളുകളിൽ ചേരുന്നുമുണ്ട്​. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് രക്ഷിതാക്കളെ ഇതിന്​ നിർബന്ധിക്കുന്നതെന്ന കണ്ടെത്തലാണ്​ മാനേജ്​മെൻറുകളെ ഫീസിളവിന്​ പ്രേരിപ്പിച്ചത്​.

ദുബൈ സ്​പോർട്​സ്​ സിറ്റിയിലെ റിനൈസൻസ്​ സ്​കൂൾ, അൽ ഷോല സ്​കൂൾ ഗ്രൂപ്പ്​, ദുബൈ ഗിൽഡ്​ഫോഡ്​ റോയൽ ഗ്രാമർ സ്​കൂൾ, ദ ആപ്പ്​ൾ ഇൻറർനാഷണൽ കമ്മ്യൂണിറ്റി സ്​കൂൾ, ദുബൈ സെഡാർ സ്​കൂൾ, ദുബൈ സ്​മാർട്​ വിഷൻ സ്​കൂൾ, അബൂദബി ഇൻറർനാഷണൽ ഇന്ത്യൻ സ്​കൂൾ എന്നിവയാണ്​ നിലവിൽ ഫീസിളവ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. പുതുതായി ആരംഭിക്കുന്ന ചില സ്​കൂളുകളും ഫീസിളവ്​ നലകുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ദുബൈയിൽ മാത്രം ഈ വർഷം 10പുതിയ സ്​കൂളുകളാണ്​ ആരംഭിക്കുന്നത്​.

വലിയ ഫീസ്​ നിരക്കുള്ള സ്​കൂളുകളിൽ നിന്ന്​ ഇളവ്​ പ്രഖ്യാപിച്ച സ്​കൂളുകളിലേക്ക്​ കുട്ടികൾ മാറിവരുന്നുണ്ടെന്ന്​ വിവിധ സ്​കൂൾ മേധാവികൾ വ്യക്​തമാക്കി. കുട്ടികളുടെ കുടുംബങ്ങളുടെ സാഹചര്യമറിയുന്നതിന്​ ​വിവിധ സ്​കൂളുകൾ വിവരശേഖരണം നടത്തിയിട്ടുണ്ട്​. ജോലി നഷ്​ടപ്പെട്ടവരും ബിസിനസിൽ തകർച്ചയുണ്ടായവരുമായ രക്ഷിതാക്കൾ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതായി സർവെയിൽ കണ്ടെത്തിയിട്ടുമുണ്ട്​.

ഈ സാഹചര്യത്തിലാണ്​ രക്ഷിതാക്കൾക്ക്​ ആശ്വാസം പകരാനും കുട്ടികൾ സ്​കൂളിൽ തുടരുന്നതിന്​ പ്രേരിപ്പിക്കാനുമായി ഫീസിളവ്​ ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school feeemarat beats
News Summary - uae Schools give fee waivers to those affected by the epidemic
Next Story