Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്കൂ​ളു​ക​ൾ ഒ​രു​ക്കി;...

സ്കൂ​ളു​ക​ൾ ഒ​രു​ക്കി; 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന്​ ക്ലാ​സി​ൽ

text_fields
bookmark_border
സ്കൂ​ളു​ക​ൾ ഒ​രു​ക്കി; 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന്​ ക്ലാ​സി​ൽ
cancel

ദു​ബൈ: 2025-26 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ സെ​ക്ക​ൻ​ഡ്​ ടേ​മി​ലേ​ക്ക്​ രാ​ജ്യ​ത്തെ 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്ച സ്കൂ​ളി​ലെ​ത്തും. കി​ന്‍റ​ർ​ഗാ​ർ​ട്ട​ൻ മു​ത​ൽ ഗ്രേ​ഡ്​ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ​ല്ലാം ശൈ​ത്യ​കാ​ല അ​വ​ധി​ക്ക്​ ശേ​ഷം വീ​ണ്ടും അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ്. അം​ഗീ​കൃ​ത അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ അ​നു​സ​രി​ച്ച്, ര​ണ്ടാം ടേ​മി​ൽ 69 ദി​വ​സ​ങ്ങ​ൾ ഉ​ണ്ടാ​കും. ഇ​തി​ൽ 47 ദി​വ​സ​ത്തെ ക്ലാ​സ് റൂം ​ഇ​ൻ​സ്ട്ര​ക്ഷ​ൻ, 19 ആ​ഴ്ച വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ൾ, മി​ഡ്‌​ടേം ബ്രേ​ക്കി​നാ​യി അ​നു​വ​ദി​ച്ച മൂ​ന്ന് ദി​വ​സ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടും. അ​വ​ധി ക​ഴി​ഞ്ഞെ​ത്തു​ന്ന കു​ട്ടി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ളി​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഡി​സം​ബ​ർ എ​ട്ട് മു​ത​ലാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ശൈ​ത്യ​കാ​ല അ​വ​ധി ആ​രം​ഭി​ച്ച​ത്. ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ണ്ടാ​ഴ്ച മാ​ത്ര​മാ​യി​രു​ന്നു അ​വ​ധി. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നും പു​തു​വ​ർ​ഷാ​ഘോ​ഷ​ത്തി​നും ശേ​ഷ​മാ​ണ്​ 2026ലെ ​ആ​ദ്യ അ​ധ്യ​യ​ന​ദി​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. ഏ​ഷ്യ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളു​ടെ​യും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും കാ​ല​മാ​ണ് വ​രാ​നി​രി​ക്കു​ന്ന​ത്. സി.​ബി.​എ​സ്.​ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ അ​ടു​ത്ത​മാ​സ​ത്തി​ലാ​ണ്​ ന​ട​ക്കു​ക. ഇ​തേ ക്ലാ​സു​ക​ളി​ലെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ജ​നു​വ​രി​യി​ൽ ത​ന്നെ തു​ട​ങ്ങു​ന്നു​ണ്ട്. കേ​ര​ള പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന സ്കൂ​ളു​ക​ളി​ൽ മാ​ർ​ച്ചി​ലാ​ണ് 10, 12 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ. മ​റ്റു ക്ലാ​സു​ക​ളി​ലെ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ളും മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ന​ട​ക്കു​ക.

യു.​എ.​ഇ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ലും ര​ണ്ടാം​പാ​ദ​ത്തി​ന്റെ ആ​രം​ഭ​മാ​ണ് നാ​ളെ. ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷ​വും യു.​എ.​ഇ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളും ര​ണ്ടാം പാ​ദ​ത്തി​ന് ശേ​ഷ​വും മാ​ർ​ച്ച് പ​കു​തി​യോ​ടെ വ​സ​ന്ത​കാ​ല അ​വ​ധി​ക്കാ​യി അ​ട​ക്കും. രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളു​ടെ വെ​ള്ളി​യാ​ഴ്ച​യി​ലെ പ്ര​വൃ​ത്തി​സ​മ​യ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച മാ​റ്റം ഈ ​ആ​ഴ്ച മു​ത​ൽ ന​ട​പ്പാ​ക്കും.

അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച (ജ​നു​വ​രി ഒ​മ്പ​ത്) മു​ത​ലാ​ണ്​ പ​രി​ഷ്ക​രി​ച്ച സ​മ​യം സ്കൂ​ളു​ക​ളി​ൽ ന​ട​പ്പാ​ക്കു​ക. രാ​ജ്യ​ത്ത്​ ജു​മു​അ പ്രാ​ർ​ഥ​ന സ​മ​യം ഉ​ച്ച 12.45 ആ​യി ഏ​കീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ പ്ര​വൃ​ത്തി സ​മ​യ​മാ​റ്റം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Schools closed; 1.1 million students in class today
Next Story