Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്കൂ​ളു​ക​ളി​ൽ നാ​ല്​...

സ്കൂ​ളു​ക​ളി​ൽ നാ​ല്​ എ.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാം

text_fields
bookmark_border
സ്കൂ​ളു​ക​ളി​ൽ നാ​ല്​ എ.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാം
cancel

ദു​ബൈ: രാ​ജ്യ​ത്തെ സ്കൂ​ളു​ക​ളി​ൽ ഏ​തൊ​ക്കെ നി​ർ​മി​ത​ബു​ദ്ധി (എ.​​ഐ) ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തി യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ലാ​ർ​ജ്​ ലാം​ഗ്വേ​ജ്​ മോ​ഡ​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നാ​ല്​ പ്ര​ധാ​ന പ്ലാ​റ്റ്​​ഫോ​മു​ക​ളു​ടെ നി​യ​ന്ത്രി​ത ഉ​പ​യോ​ഗ​ത്തി​നാ​ണ്​ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പു​തി​യ ത​ല​മു​റ​യി​ൽ ഏ​റ്റ​വും ജ​ന​കീ​യ​മാ​യി മാ​റി​യി​രിക്കു​ന്ന ഓ​പ​ൺ എ.​ഐ​യു​ടെ ചാ​റ്റ്​ ജി.​പി.​ടി, മൈ​ക്രോ​സോ​ഫ്​​റ്റി​ന്‍റെ കോ​പൈ​ല​റ്റ്​, ഗൂ​ഗി​ളി​ന്‍റെ ജെ​മി​നി, ആ​ന്ത്രോ​പ്പി​കി​ന്‍റെ ക്ലൗ​ഡ്​ എ​ന്നി​വ​യാ​ണ്​ ഈ ​നാ​ല് ആ​പ്ലി​ക്കേ​ഷ​നു​ക​ൾ. അ​ധ്യാ​പ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ൾ എ​ന്ന നി​ല​യി​ലാ​ണ്​ ഈ ​നാ​ല്​ എ.​ഐ ജ​ന​റേ​റ്റീ​വ്​ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ള്ള​ത്. ക്ലാ​സ് മു​റി​ക​ളി​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സു​ര​ക്ഷി​ത​വും ഉ​ത്ത​ര​വാ​ദി​ത്ത​പ​ര​വു​മാ​യ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള നി​യ​മ ച​ട്ട​ക്കൂ​ടി​നും മ​ന്ത്രാ​ല​യം രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ഗോ​ള ത​ല​ത്തി​ൽ സ്കൂ​ളു​ക​ൾ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളി​ൽ നി​ർ​മി​ത ബു​ദ്ധി​യെ കൂ​ടു​ത​ൽ സം​യോ​ജി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം അ​ക്കാ​ദ​മി​ക​മാ​യ സ​മ​ഗ്ര​ത, സ്വ​കാ​ര്യ​ത, ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത എ​ന്നി​വ​യി​ൽ ഉ​യ​രു​ന്ന ആ​ശ​ങ്ക​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ മ​ന്ത്രാ​ല​യം പു​തി​യ ന​യം രൂ​പ​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ ഗ​വേ​ഷ​ണം, വി​ശ​ക​ല​നം, പ്ര​ശ്ന​പ​രി​ഹാ​ര ക​ഴി​വു​ക​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​ലൂ​ടെ അ​ധ്യാ​പ​ന​ത്തെ പി​ന്തു​ണ​ക്കാ​ൻ പു​തി​യ പ്ലാ​റ്റ്​​ഫോ​മു​ക​ൾ​ക്ക്​ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. അ​തോ​ടൊ​പ്പം കൂ​ടു​ത​ൽ സം​വേ​ദ​നാ​ത്​​ക​വും വ്യ​ക്​​തി​പ​ര​വു​മാ​യ പ​ഠ​ന അ​നു​ഭ​വം രൂ​പ​ക​ൽ​പ​ന ചെ​യ്യാ​ൻ നാ​ല്​ എ.​ഐ പ്ലാ​റ്റ്​​ഫോ​മു​ക​ൾ അ​ധ്യാ​പ​ക​രെ പ്രാ​പ്ത​രാ​ക്കും.

അ​തേ​സ​മ​യം, പ​ര​മ്പ​രാ​ഗ​ത വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളെ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നു​പ​ക​രം അ​വ​യെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ്​ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട്​ ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ദ്രു​ത​ഗ​തി​യി​ലു​ള്ള ആ​ഗോ​ള സാ​ങ്കേ​തി​ക മാ​റ്റ​ത്തി​നും ഡി​ജി​റ്റ​ൽ ഭാ​വി​ക്കാ​യി വി​ദ്യാ​ർ​ത്ഥി​ക​ളെ സ​ജ്ജ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യ്ക്കും അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. അ​തേ​സ​മ​യം, കൃ​ത്യ​മാ​യ ധാ​ർ​മി​ക, നി​യ​ന്ത്ര പ​രി​ധി​ക​ൾ​ക്ക​ക​ത്ത്​ നി​ന്നു​കൊ​ണ്ട്​ മാ​ത്ര​മേ എ.​​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്കൂ​വെ​ന്ന്​ മ​ന്ത്രാ​ല​യം കൂ​ട്ടി​​ച്ചേ​ർ​ത്തു. എ​ങ്കി​ലും 13വ​യ​സ്സി​ൽ താ​ഴേ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​ത്ത​രം ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലു​ള്ള നി​യ​ന്ത്ര​ണം തു​ട​രും. 13വ​യ​സ്സി​ന്​ താ​ഴെ​യും ഗ്രേ​ഡ്​ ഏ​ഴി​ന്​ മു​മ്പ്​ അ​ഡ്​​മി​ഷ​ൻ നേ​ടു​ന്ന​വ​ർ​ക്കും എ.​ഐ ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ്​ നി​രോ​ധ​നം. ചെ​റി​യ കു​ട്ടി​ക​ളെ മോ​ശം പ്ര​വ​ണ​ത​ക​ളി​ൽ നി​ന്ന്​ സം​ര​ക്ഷി​ക്കു​ക​യാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള സ്കൂ​ൾ മെ​റ്റീ​രി​യ​ലു​ക​ൾ കൈ​ക്ക​ലാ​കു​ന്ന​ത്, ക്ലാ​സ് മു​റി​യി​ലെ ഇ​ട​പെ​ട​ലു​ക​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യാ​നും പ​ക​ർ​ത്താ​നും എ.​ഐ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, ക്ലാ​സ് മു​റി​യി​ൽ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ജ​ന​റേ​റ്റി​വ് എ.​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്, ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​കാ​ര​മി​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ ആ​ക്‌​സ​സ് ചെ​യ്യു​ന്ന​ത്, സ്‌​കൂ​ൾ സൈ​ബ​ർ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​ത്, നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വെ​ർ​ച്വ​ൽ പ്രൈ​വ​റ്റ് നെ​റ്റ്‌​വ​ർ​ക്കു​ക​ൾ(​വി.​പി.​എ​ൻ) ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ എ​ന്നി​വ​യെ​ല്ലാം ക​ർ​ശ​ന​മാ​യി വി​ല​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Schools can use four AI applications
Next Story