Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​കൂളിലെ...

സ്​കൂളിലെ നിയമലംഘനങ്ങൾ: പുതിയ പട്ടിക ഇതാ

text_fields
bookmark_border
സ്​കൂളിലെ നിയമലംഘനങ്ങൾ: പുതിയ പട്ടിക ഇതാ
cancel

അബൂദബി: നിലവിലെ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കും മാനേജ്​മെൻറുകൾക്കുമായി എമിറേറ്റ്സ് സ്കൂൾ എസ്​റ്റാബ്ലിഷ്മെൻറ് (ഇ.എസ്.ഇ) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ക്ലാസ്​മുറികളിലോ വിദൂര പഠനങ്ങളിലോ പങ്കെടുക്കുന്നവർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായാണ്​ നിയമലംഘനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കിയത്​. ചെറുത്, ഇടത്തരം, ​ഗുരുതരം, അതീവ ​ഗുരുതരം എന്നിങ്ങനെ നിയമലംഘനങ്ങളെ നാലു തരമായി തിരിച്ചാണ് പബ്ലിക് സ്കൂളുകൾക്ക് ഇ.എസ്.ഇ സർക്കുലർ അയച്ചത്.

  • ചെറിയ നിയമലംഘനങ്ങൾ
    ക്ലാസിലെത്തുന്നവർ: യൂനിഫോമുകൾ ധരിക്കാതെ വരിക, ക്ലാസിലിരുന്ന് ഉറങ്ങുക, ശ്രദ്ധിക്കാതിരിക്കുക, അസംബ്ലിയിൽ സ്ഥിരമായി വൈകി വരികയോ പങ്കെടുക്കാതെയോ ഇരിക്കുക, ക്ലാസ് സമയത്ത് അനുമതിയില്ലാതെ പോവുക, ക്ലാസിലിരുന്നോ അസംബ്ലി സമയത്തോ ച്യൂയിം​ഗം ചവക്കുക, ഭക്ഷണം കഴിക്കുക, പുസ്തകങ്ങളോ ബുക്കുകളോ മറ്റു വസ്തുക്കളോ സ്കൂളിൽ ഉപേക്ഷിച്ചു പോവുക തുടങ്ങിയവയാണ് ചെറിയ ലംഘനങ്ങളിൽപെടുന്നത്​. ഒാൺലൈൻ ക്ലാസിലിരിക്കുന്നവർ: മതിയായ കാരണമില്ലാതെ പത്തു മിനിറ്റിൽ കൂടുതൽ വൈകി കയറുക, പൊതു അഭിരുചിക്കും ധാർമികതക്കും നിരക്കാത്ത വസ്ത്രം ധരിക്കുക, അധ്യാപനത്തിനു തടസ്സമാവുകയും പാഠ്യവിഷയമല്ലാത്ത കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുക, അധ്യാപകരെയോ സഹപ്രവർത്തകരെയോ പരിഹസിക്കുക, മൈക്രോ ഫോണോ കാമറയോ ദുരുപയോ​ഗം ചെയ്യുകയും അനുമതിയില്ലാതെ ചാറ്റ് ചെയ്യുകയും ചെയ്യുക തുടങ്ങിയവയാണ് വിദൂരവിദ്യാഭ്യാസം നേടുന്ന വിദ്യാർഥികളുടെ ചെറിയ ലംഘനങ്ങളിൽപെടുന്നത്​.
  • ഇടത്തരം ലംഘനങ്ങൾ
    അവധിക്കു ശേഷം സ്കൂളിൽ വരാതിരിക്കുക, കാമ്പസിനുള്ളിൽ പുകവലിക്കുക, ഭിത്തികളിലോ ബസിലോ ഉപകരണങ്ങളിലോ എഴുതുക, പെരുമാറ്റച്ചട്ടം പാലിക്കാതിരിക്കുക, സഹപാഠികളോടു മോശമായി സംസാരിക്കുക, അം​ഗവിക്ഷേപം നടത്തുക, സമൂഹമാധ്യമങ്ങളിലൂടെയോ മറ്റോ ജീവനക്കാരെ അവഹേളിക്കുക, സ്കൂൾ സമയത്ത് ക്ലാസിൽ കയറാതെ നടക്കുക തുടങ്ങിയവയാണ് ഇടത്തരം ലംഘനങ്ങൾ.
  • ​ഗുരുതര ലംഘനങ്ങൾ
    ക്ലാസിലെത്തുന്നവർ: സ്കൂൾ ഉപകരണങ്ങളോ ബസുകളോ നശിപ്പിക്കുക, വാരാന്ത്യങ്ങൾ, ദീർഘാവധി, ഇടവേളകൾ എന്നിവകൾക്കു ശേഷം കാരണമില്ലാതെ ക്ലാസിൽ ഹാജരാവാതിരിക്കുക,സ്കൂളിലോ ക്ലാസ് സമയത്തോ ഫോൺ കൊണ്ടുവരുകയും ദുരുപയോ​ഗം ചെയ്യുകയും ചെയ്യുക, മോഷണം നടത്തുകയോ അത് മൂടി​വെക്കുകയോ ചെയ്യുക, ലൈം​ഗിക അതിക്രമം, മതങ്ങളെ അവഹേളിക്കൽ, ഫോട്ടോകൾ പകർത്തുക, അതു കൈവശം ​വെക്കുക, അനുമതിയില്ലാതെ സ്കൂൾ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ഫോട്ടോകൾ അവർക്കെതിരാവുന്ന രീതിയിൽ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ​ഗുരുതര ലംഘനം.

ഒാൺലൈൻ ക്ലാസിലിരിക്കുന്നവർ : മതിയായ കാരണമില്ലാതെ ഒരു ദിവസത്തെ ക്ലാസിൽ മുഴുവനായി പങ്കെടുക്കാതിരിക്കുക, ക്ലാസിൽ പങ്കെടുക്കാതിരിക്കാൻ മറ്റു വിദ്യാർഥികളെ പ്രേരിപ്പിക്കുക, ഓൺലൈൻ ക്ലാസ് സമയത്ത് മറ്റു കുട്ടികളുമായി ഒച്ചത്തിലോ ചാറ്റ് ചെയ്തോ വഴക്കിടുക, വിദ്യാഭ്യാസ ആവശ്യത്തിനായല്ലാതെ മറ്റു വിദ്യാർഥികളുമായി ഓഡിയോ, വിഡിയോ ആശയവിനിമയം നടത്തുക തുടങ്ങിയവയാണ് ​ഗുരുതര ലംഘനങ്ങൾ.

അതീവ ​ഗുരുതര ലംഘനങ്ങൾ
ക്ലാസിലെത്തുന്നവർ: വിദ്യാർഥിയുടെ അപരൻ ചമയുക, ഔദ്യോ​ഗിക രേഖകളിൽ കൃത്രിമം കാണിക്കുക, മൂർച്ചയേറിയതോ അപകടകരമായതോ ആയ ഉപകരണങ്ങൾ സ്കൂളിൽ കൊണ്ടുവരിക, കാമ്പസിനുള്ളിൽ തീപിടിത്തത്തിന്​ കാരണമുണ്ടാക്കുക, പരീക്ഷ പേപ്പറുകൾ ചോർത്തുകയോ അതി​െൻറ ഭാ​ഗമാവുകയോ ചെയ്യുക, മയക്കുമരുന്ന് ഉപയോ​ഗിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുയോ ചെയ്യുക, ലൈം​ഗിക അതിക്രമം തുടങ്ങിയവയാണ് അതീവ ​ഗുരുതര ലംഘനങ്ങൾ.

ഒാൺലൈൻ ക്ലാസിലിരിക്കുന്നവർ: വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താൻ ഇ-മെയിൽ അല്ലെങ്കിൽ സമൂഹമാധ്യമം ഉപയോ​ഗപ്പെടുത്തുക, പഠനപ്രവർത്തനങ്ങൾ തടസ്സം വരുത്തുന്ന രീതിയിൽ അധ്യാപകരെയോ വിദ്യാർഥികളെയോ പഠന​ഗ്രൂപ്പിൽനിന്ന് നീക്കുക, അശ്ലീലത, വംശീയത അല്ലെങ്കിൽ മറ്റുള്ളവർക്ക് അപമാനകരമായേക്കാവുന്ന പദങ്ങൾ പ്രയോ​ഗിക്കുക, വെർച്വൽ ക്ലാസുകൾക്കിടെ ഔദ്യോ​ഗിക സന്ദർശകരെ അവഹേളിക്കുക തുടങ്ങിയവയാണ് അതീവ ​ഗുരുതര ലംഘനങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Violations
News Summary - School Violations: Here is the new list
Next Story