പ്രവേശന വിലക്ക് സ്വദേശി വിദ്യാർഥികൾക്ക് മാത്രമെന്ന് സ്കൂൾ അധികൃതർ
text_fieldsഅബൂദബി: നിലവാരം മോശമായതിനെ തുടർന്ന് അബൂദബി വിദ്യാഭ്യാസ സമിതി (അഡെക്) വിലക്കേർപ്പെടുത്തിയത് സ്വദേശി വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതിന് മാത്രമാണെന്ന് സ്കൂൾ അധികൃതർ.
വിലക്കേർപ്പെടുത്തിയതായി വാർത്ത വന്നതിന് ശേഷം രക്ഷിതാക്കൾ ആശങ്കയിലാണെന്നും പ്രേവശന പ്രക്രിയയെ ഇത് വളരെ ദോഷകരമായി ബാധിക്കുന്നുവെന്നും സ്കൂൾ അധികൃതർ പരാതിപ്പെടുന്നു. മൂന്ന് വർഷം തുടർച്ചയായി നിലവാരം മോശമായാൽ മാത്രമേ പ്രവേശന വിലക്കുണ്ടാകൂ എന്നും ചില സ്കൂൾ അധികൃതർ പറയുന്നു.
തങ്ങൾ ഒരു തവണ മാത്രമേ നിലവാരക്കുറവുള്ള സ്കൂളുകളുടെ പട്ടികയിൽ വന്നിട്ടുള്ളൂവെന്നും രണ്ട് വർഷത്തിനകം നിലവാരം മെച്ചപ്പെടുത്തിയാൽ പ്രവേശന വിലക്ക് ബാധകമാകില്ലെന്നും അൽെഎനിലെ ഒരു സ്കൂളിെൻറ അധികൃതർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. അതേസമയം, അഡെക് പ്രഖ്യാപിച്ച പ്രവേശന വിലക്കിൽ സ്വദേശി വിദ്യാർഥികളെന്നോ വിദേശി വിദ്യാർഥികളെന്നോ വ്യക്തമാക്കിയിട്ടില്ല. നിലവാരക്കുറവുള്ള സ്കൂളുകൾക്ക് രണ്ട് വർഷം സാവകാശമുള്ളതായും പരാമർശമില്ല.
അബൂദബി എമിറേറ്റിൽ മൊത്തം 23 സ്കൂളുകൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായാണ് അഡെകിെൻറ അറിയിപ്പ്. എന്നാൽ, ഇവയിൽ പല സ്കൂളുകളും അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്.
പ്രവേശന വിലക്ക് സംബന്ധിച്ച ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
വിലക്കേർപ്പെടുത്തിയതായി അഡെക് അറിയിച്ച 23 സ്കൂളുകളിൽ 11 സ്കൂളുകൾ അൽെഎനിലും ഏഴെണ്ണം അബൂദബിയിലും അഞ്ചെണ്ണം ദഫ്റ മേഖലയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
