Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിലെ...

യു.എ.ഇയിലെ സ്​കൂളുകൾക്ക്​ നാളെ മുതൽ ശൈത്യ അവധി

text_fields
bookmark_border
യു.എ.ഇയിലെ സ്​കൂളുകൾക്ക്​ നാളെ മുതൽ ശൈത്യ അവധി
cancel

അ​ൽ​ഐ​ൻ : യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ശൈ​ത്യ​കാ​ല അ​വ​ധി​ക്കാ​യി അ​ട​ക്കു​ന്നു. ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള സ്കൂ​ളു​ക​ൾ​ക്ക്​ മൂ​ന്ന് ആ​ഴ്ച​യു​ടെ അ​വ​ധി​ക്കു​ശേ​ഷം ജ​നു​വ​രി അ​ഞ്ചി​നും യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ പാ​ഠ്യ​പ​ദ്ധ​തി​ക്ക് കീ​ഴി​ലെ സ്കൂ​ളു​ക​ളും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള സ്കൂ​ളു​ക​ളും നാ​ലാ​ഴ്ച​ക്ക് ശേ​ഷം ജ​നു​വ​രി 12 നു​മാ​ണ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക. ക്രി​സ്മ​സും 2020 പു​തു​വ​ത്സ​ര ദി​നാ​ഘോ​ഷ​വും നാ​ട്ടി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ, അ​ധ്യാ​പ​ക​ർ​ക്കും ഇ​ത​ര സ്കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും ര​ണ്ടാ​ഴ്ച​യാ​ണ് അ​വ​ധി​യു​ള്ള​ത്.

അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളാ​ണ് ഒ​രാ​ഴ്ച സ്കൂ​ളു​ക​ളി​ൽ. ഏ​ഷ്യ​ൻ സ്കൂ​ളു​ക​ളു​ടെ ര​ണ്ടാം പാ​ദ​ത്തി​​െൻറ​യും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ ആ​ദ്യ​പാ​ദ​ത്തി​​െൻറ​യും അ​വ​സാ​ന​മാ​ണ് വ്യാ​ഴാ​ഴ്ച. ഈ ​പാ​ദ​ത്തി​ലാ​ണ് ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും പ​ഠ​ന​യാ​ത്ര​ക​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​മൊ​ക്കെ ന​ട​ക്കാ​റു​ള്ള​ത്. ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം ജ​നു​വ​രി ആ​ദ്യ​വാ​രം സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ മൂ​ന്നാം​പാ​ദ​ത്തി​ന് ആ​രം​ഭ​മാ​കും. ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന സ്കൂ​ളു​ക​ളി​ൽ വാ​ർ​ഷി​ക​പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത് ഈ ​പാ​ദ​ത്തി​ലാ​ണ്. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ പൂ​ർ​ണ​മാ​യും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കും. അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ നാ​ട്ടി​ൽ പോ​ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രെ അ​ല​ട്ടു​ന്ന പ്ര​ധാ​ന പ്ര​ശ്നം, എ​ല്ലാ അ​വ​ധി​കാ​ല​ത്തെ​യും പോ​ലെ ഉ​യ​ർ​ന്ന വി​മാ​ന​യാ​ത്ര നി​ര​ക്കു​ത​ന്നെ. ഈ ​അ​വ​ധി​ക്കാ​ല​ത്ത് നാ​ട്ടി​ൽ​പോ​യി വ​ര​ണ​മെ​ങ്കി​ൽ ഇ​പ്പോ​ൾ ന​ൽ​കേ​ണ്ട ടി​ക്ക​റ്റ് നി​ര​ക്ക് 2300 ദി​ർ​ഹ​മി​ന​ടു​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsSchoo
News Summary - school-uae-gulf news
Next Story