Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്കൂൾ വേനലവധി ജൂലൈ...

സ്കൂൾ വേനലവധി ജൂലൈ ആറുമുതൽ

text_fields
bookmark_border
സ്കൂൾ വേനലവധി ജൂലൈ ആറുമുതൽ
cancel

ദുബൈ: യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ അക്കാദമിക് കലണ്ടർ ഘടന പ്രകാരം, ദുബൈയിലെ പ്രൈവറ്റ് സ്കൂളുകൾക്ക് 2026 ജൂലൈ ആറിന് വേനലവധി ആരംഭിക്കും. ഇതോടെ എമിറേറ്റിലുടനീളമുള്ള വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും നീണ്ട അവധിക്കാലത്തിന്​ തുടക്കമാകും. സ്ഥിരീകരിച്ച കലണ്ടർ പ്രകാരം 2026-2027 അധ്യയന വർഷത്തെ ക്ലാസുകൾ 2026 ആഗസ്റ്റ് 31-ന് ഔദ്യോഗികമായി ആരംഭിക്കും. അത് 2027 ജൂലൈ രണ്ടു വരെ നീണ്ടുനിൽക്കുന്ന രീതിയിൽ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

വിപുലമായ 2026–2027 അക്കാദമിക് കലണ്ടറിന്‍റെ ഭാഗമായാണ്​ ഈ സമയവിവരപ്പട്ടിക പ്രഖ്യാപിച്ചത്​. സ്കൂളുകൾക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അതനുസരിച്ച്​ പഠനകാര്യങ്ങളും കുടുംബപരമായ ആവശ്യങ്ങളും കൃത്യമായി ആസൂത്രണം ചെയ്യാനാകും.

പൊതുവിദ്യാലയങ്ങൾക്കും ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ കലണ്ടർ ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിലുടനീളം ഒരേ രീതി നിലനിർത്താനും, പഠന സമയം, പരീക്ഷാ തയാറെടുപ്പുകൾ, വിശ്രമ വേളകൾ എന്നിവ സന്തുലിതമാക്കാനും ഇതുവഴി കഴിയും.

ഒക്ടോബറിലെ മിഡ്-ടേം ബ്രേക്ക്

ഈ അധ്യയന വർഷത്തെ ആദ്യത്തെ മിഡ്-ടേം ബ്രേക്ക് 2026 ഒക്ടോബർ 12 മുതൽ ഒക്ടോബർ 19 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സ്കൂൾ ആരംഭിച്ച് അധികം വൈകാതെ തന്നെയുള്ള ഈ ഒരാഴ്ചത്തെ ഇടവേള, ഒന്നാം ടേമിലെ പഠനഭാരത്തിലേക്ക് കടക്കുന്നതിന് മുൻപ് വിദ്യാർഥികൾക്ക് മാനസിക ഉന്മേഷം വീണ്ടെടുക്കാൻ അവസരം നൽകും.

ദേശീയ പാഠ്യപദ്ധതി പിന്തുടരാത്ത സ്വകാര്യ സ്കൂളുകൾക്ക് ഒക്ടോബറിലെയും ഫെബ്രുവരിയിലെയും മിഡ്-ടേം ബ്രേക്കുകൾ ക്രമീകരിക്കുന്നതിൽ ചില ഇളവുകൾ ഉണ്ടായിരിക്കും. എന്നാൽ, മന്ത്രാലയത്തിന്‍റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ആകെ അവധി ദിവസങ്ങൾ അഞ്ചു സ്കൂൾ പ്രവൃത്തിദിനങ്ങളിൽ കൂടാൻ പാടില്ല.

ശീതകാല അവധി

വിന്‍റർ ബ്രേക്ക് 2026 ഡിസംബർ 14ന് ആരംഭിക്കും. ഈ ഉത്സവ സീസണിൽ സ്കൂളുകൾ അടഞ്ഞുകിടക്കും. തുടർന്ന് 2027 ജനുവരി നാലിന് ക്ലാസുകൾ പുനരാരംഭിക്കും. ഡിസംബർ അവസാനവും ജനുവരി ആദ്യവാരവും ഉൾപ്പെടുന്ന ഈ അവധിക്കാലം യു.എ.ഇയിലുടനീളമുള്ള സ്കൂൾ അവധികളുമായി പൊരുത്തപ്പെടുന്നതാണ്.

സ്​പ്രിങ്​ ബ്രേക്ക്​​

അക്കാദമിക് കലണ്ടറിൽ 2027 ഏപ്രിൽ അഞ്ചു മുതൽ ഏപ്രിൽ ഒമ്പത്​ വരെ സ്പ്രിങ്​ ബ്രേക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യയന വർഷത്തിന്‍റെ അവസാന ഘട്ടത്തിലാണ് ഈ അവധി വരുന്നത്. പരീക്ഷകൾക്കും വർഷാവസാന വിലയിരുത്തലുകൾക്കും മുമ്പ്​ വിദ്യാർഥികൾക്ക് ഇതുവഴി ചെറിയ വിശ്രമം ലഭിക്കും.

അക്കാദമിക് കലണ്ടർ നേരത്തെ തന്നെ പുറത്തുവിട്ടത് കുടുംബങ്ങൾക്കും സ്കൂളുകൾക്കും ദീർഘകാലാടിസ്ഥാനത്തിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സഹായകമാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സ്കൂളുകൾക്ക് അവരുടെ പ്രവർത്തന സന്നദ്ധത മെച്ചപ്പെടുത്താൻ കഴിയും. രക്ഷിതാക്കൾക്ക് യാത്രകൾ, കുട്ടികളുടെ സംരക്ഷണം, പഠന ഷെഡ്യൂളുകൾ എന്നിവ കൂടുതൽ ഫലപ്രദമായി ക്രമീകരിക്കാനും ഇത് സഹായിക്കും.

എല്ലാ പൊതുവിദ്യാലയങ്ങൾക്കും മന്ത്രാലയത്തിന്‍റെ പാഠ്യപദ്ധതി നടപ്പാക്കുന്ന സ്വകാര്യ സ്കൂളുകൾക്കും ഈ കലണ്ടർ ബാധകമാണ്. എന്നാൽ, മറ്റ് പാഠ്യപദ്ധതികൾ പിന്തുടരുന്ന സ്ഥാപനങ്ങൾക്ക്, ഔദ്യോഗിക മാനദണ്ഡങ്ങൾക്ക് വിധേയമായി മാറ്റം വരുത്താൻ പ്രാദേശിക വിദ്യാഭ്യാസ അധികാരികൾക്ക്​ അനുമതി നൽകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Schoolssummer vacationUAE
News Summary - School summer vacation begins July 6th
Next Story