സ്കൂൾ റേറ്റിങ്: നേട്ടം കൊയ്ത് യു.എ.ഇയിലെ ഇന്ത്യൻ സ്കൂളുകൾ
text_fieldsദുബൈ: സ്കൂൾ റേറ്റിങ്ങിൽ നേട്ടം കൊയ്ത് ഇന്ത്യൻ, പാകിസ്താൻ കരിക്കുലം സ്കൂളുകൾ. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 78 ശതമാനം സ്കൂളുകളും മികച്ച നിലവാരം പുലർത്തിയതായി പറയുന്നു. 32 ഇന്ത്യൻ കരിക്കുലം സ്കൂളുകളിൽ പരിശോധന നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്.
ഹൈ, വെരി ഹൈ എന്ന പട്ടികയിൽ 78 ശതമാനം ഇന്ത്യൻ സ്കൂളുകളും ഉൾപ്പെട്ടു. 73 ശതമാനം സ്കൂളുകളും ഗുഡ്, ബെറ്റർ വിഭാഗത്തിലുണ്ട്. ആറ് സ്കൂളുകളാണ് നിലവാരം മെച്ചപ്പെടുത്തിയത്.
മികച്ച വിഭാഗത്തിലുണ്ടായിരുന്ന രണ്ട് സ്കൂളുകൾ വളരെ മികച്ചത് എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടു. പ്രകടനം മോശമായിരുന്ന ഒരു സ്കൂൾ നിലവാരം മെച്ചപ്പെടുത്തി തൃപ്തികരം എന്ന വിഭാഗത്തിലെത്തി.
മൂന്ന് സ്കൂളുകൾ തൃപ്തികരം എന്ന നിലയിൽ നിന്ന് മികച്ചത് എന്ന വിഭാഗത്തിലേക്ക് ഉയർന്നു. നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ട 85 ശതമാനം വിദ്യാർഥികൾക്കും മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 2019-20ൽ ഇത് 74 ശതമാനമായിരുന്നു. ഈ വിഭാഗത്തിൽപെട്ട 5,254 വിദ്യാർഥികൾക്കും മികച്ച സൗകര്യം സ്കൂളുകൾ ഒരുക്കി. ഇംഗ്ലീഷ് ഭാഷയിൽ 84 ശതമാനം സ്കൂളുകളും നില മെച്ചപ്പെടുത്തി. നേരത്തെ ഇത് 75 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

