Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്‌കൂൾ തുറക്കൽ ;...

സ്‌കൂൾ തുറക്കൽ ; സുരക്ഷാമുന്നൊരുക്കങ്ങൾ പൂർത്തിയായി

text_fields
bookmark_border
സ്‌കൂൾ തുറക്കൽ ; സുരക്ഷാമുന്നൊരുക്കങ്ങൾ പൂർത്തിയായി
cancel
camera_alt

Representational Image


അ​ബൂ​ദ​ബി: 2023-2024 അ​ക്കാ​ദ​മി​ക വ​ര്‍ഷം തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ബൂ​ദ​ബി മേ​ഖ​ല​ക​ളി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച​താ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. ട്രാ​ഫി​ക്​ സി​ഗ്​​ന​ലു​ക​ൾ,സീ​ബ്ര​ലൈ​നു​ക​ൾ, വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍, സ്‌​കൂ​ളു​ക​ള്‍ക്കു സ​മീ​പ​മു​ള്ള ത​ട​സ്സ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ല്‍, മ​റ്റു ഗ​താ​ഗ​ത സു​ര​ക്ഷ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്ത​ല്‍ മു​ത​ലാ​യ​വ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി പൂ​ര്‍ത്തീ​ക​രി​ച്ച​ത്.


ന​ട​പ്പാ​ത​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കാ​യു​ള്ള പ്ര​ത്യേ​ക പാ​ര്‍ക്കി​ങ്,ഇ​ട​നാ​ഴി​ക​ള്‍, മു​ന്ന​റി​യി​പ്പ് ബോ​ര്‍ഡു​ക​ള്‍ മു​ത​ലാ​യ​വ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. നി​റം​മ​ങ്ങി​യ സ്പീ​ഡ് ഹ​മ്പു​ക​ള്‍ക്കും പെ​ഡ​സ്ട്രി​യ​ന്‍ ക്രോ​സി​ങ്ങു​ക​ള്‍ക്കും പു​തി​യ പെ​യി​ന്‍റ്​ അ​ടി​ക്കു​ക​യും ചെ​യ്തു. നി​ര്‍ദി​ഷ്ട ക്രോ​സി​ങ് മാ​ര്‍ക്കു​ക​ളി​ലൂ​ടെ മാ​ത്രം റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ കു​ട്ടി​ക​ളെ ശീ​ലി​പ്പി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മാ​താ​പി​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കാ​നി​രി​ക്കെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍ക്ക് അ​ധി​കൃ​ത​ര്‍ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പും ന​ൽ​കി.


റോ​ഡ് നി​യ​മം ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ്‌​കൂ​ളി​ലേ​ക്ക് പോ​വു​ന്ന കു​ട്ടി​ക​ള്‍ക്കും സ്‌​കൂ​ള്‍ ബ​സു​ക​ള്‍ക്കും മു​ന്‍ഗ​ണ​ന ന​ല്‍ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.സ്‌​കൂ​ള്‍ ബ​സു​ക​ളി​ലെ സ്റ്റോ​പ് ബോ​ര്‍ഡ് ക​ണ്ടാ​ല്‍, പി​ന്നാ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മ​ല്ല എ​തി​രെ​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും നി​ര്‍ത്ത​ണം. സ്‌​റ്റോ​പ് ബോ​ര്‍ഡു​ക​ള്‍ പ്ര​ദ​ർ​ശി​പ്പി​ച്ച് റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ടു​ന്ന സ്‌​കൂ​ള്‍ ബ​സു​ക​ളെ മ​റി​ക​ട​ന്നു​പോ​വു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​ണ്.


വി​ദ്യാ​ര്‍ഥി​ക​ളെ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നു​മാ​യി സ്‌​കൂ​ള്‍ ബ​സ് നി​ര്‍ത്തി​യി​ടു​ക​യും സ്‌​റ്റോ​പ് സി​ഗ്‌​ന​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍ ഇ​ത് അ​വ​ഗ​ണി​ക്കു​ന്ന ഇ​ത​ര​വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ര്‍മാ​ര്‍ക്ക് 1000 ദി​ര്‍ഹം പി​ഴ​യും ലൈ​സ​ന്‍സി​ല്‍ 10 ബ്ലാ​ക്ക് പോ​യ​ന്‍റും ചു​മ​ത്തു​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School openingRoad TransportationAbu DabiUAEAbu dhabi GovernmentSecurity preparations
News Summary - School opening; Security preparations are complete
Next Story