Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​രു​ന്നു​ക​ൾ ഇ​ന്ന്​...

കു​രു​ന്നു​ക​ൾ ഇ​ന്ന്​ വി​ദ്യാ​ല​യ മു​റ്റ​ത്തേ​ക്ക്​

text_fields
bookmark_border
school opening
cancel

ദു​ബൈ: കെ.​എ​ച്ച്.​ഡി.​എ​ക്കു​കീ​ഴി​ലെ ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന സ്കൂ​ളു​ക​ളി​ൽ ഇ​ന്ന്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം. മ​ല​യാ​ളി​ക്കു​ട്ടി​ക​ൾ അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു​പേ​ർ ഇ​ന്ന്​ ആ​ദ്യ​മാ​യി വി​ദ്യാ​ല​യ മു​റ്റ​ത്തെ​ത്തും. അ​തേ​സ​മ​യം, അ​ബൂ​ദ​ബി​യി​ലെ​യും ഷാ​ർ​ജ​യി​ലെ​യും ഏ​ഷ്യ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഏ​പ്രി​ൽ 10നാ​ണ് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ അ​ധ്യ​യ​ന വ​ർ​ഷം തു​ട​ങ്ങു​ന്ന ദു​ബൈ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളും ഏ​പ്രി​ൽ 10നാ​യി​രി​ക്കും തു​റ​ക്കു​ക.

അ​തേ​സ​മ​യം, ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ഇ​ത്​ നെ​ഞ്ചി​ടി​പ്പി​ന്‍റെ അ​ധ്യ​യ​ന വ​ർ​ഷം കൂ​ടി​യാ​ണ്. ദു​ബൈ​യി​ലെ​യും ഷാ​ർ​ജ​യി​ലെ​യും വി​വി​ധ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​വി​ന്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വി​ഡി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ഫീ​സ്​ വ​ർ​ധ​ന. ദു​ബൈ​യി​ൽ മൂ​ന്നു​മു​ത​ൽ ആ​റു​ശ​ത​മാ​നം വ​രെ​യും ഷാ​ർ​ജ​യി​ൽ അ​ഞ്ചു​ശ​ത​മാ​നം വ​രെ​യു​മാ​ണ്​ ഫീ​സ്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ചി​ല സ്കൂ​ളു​ക​ൾ ഫീ​സ്​ വ​ർ​ധി​പ്പി​ക്കേ​ണ്ടെ​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യ സ്കൂ​ളു​ക​ൾ​ക്കാ​ണ്​ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. നി​ല​വാ​രം മോ​ശ​മാ​യ സ്കൂ​ളു​ക​ൾ​ക്ക്​ ഫീ​സ്​ വ​ർ​ധ​ന​ അ​നു​വ​ദി​ക്കി​ല്ല. പ​ഴ​യ നി​ല​വാ​ര​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന സ്കൂ​ളു​ക​ൾ​ക്ക്​ മൂ​ന്നു​ശ​ത​മാ​നം വ​രെ ഫീ​സ്​ വ​ർ​ധി​പ്പി​ക്കാം. വ​ള​രെ മോ​ശം എ​ന്ന നി​ല​യി​ൽ നി​ന്ന്​ മോ​ശം എ​ന്ന നി​ല​യി​ലേ​ക്ക്​ മാ​റി​യ സ്കൂ​ളു​ക​ൾ, മോ​ശം എ​ന്ന നി​ല​യി​ൽ നി​ന്ന്​ ശ​രാ​ശ​രി​യാ​യ​വ​ർ, ശ​രാ​ശ​രി​യി​ൽ നി​ന്ന്​ മി​ക​ച്ച​താ​യ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ്​ ആ​റു​ശ​ത​മാ​നം വ​ർ​ധ​ന​ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

മി​ക​ച്ച​ത്​ എ​ന്ന നി​ല​യി​ൽ നി​ന്ന്​ വ​ള​രെ മി​ക​ച്ച​താ​യി മാ​റി​യ സ്കൂ​ളു​ക​ൾ​ക്ക്​ 5.25 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാം. വ​ള​രെ മി​ക​ച്ച​ത്​ എ​ന്ന​തി​ൽ നി​ന്ന്​ വി​ശി​ഷ്ട​മാ​യ നി​ല​യി​ലേ​ക്ക്​ മാ​റി​യ​വ​ർ​ക്ക്​ 4.5 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ അ​നു​മ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school openinguaenews
News Summary - school opening
Next Story