ഷാര്‍ജ സര്‍ക്കാര്‍ സ്കൂളിലെ തീപിടിത്തം; വിദ്യാര്‍ഥികളെ സംശയം
text_fieldsഷാര്‍ജ: കഴിഞ്ഞയാഴ്ച ഷാര്‍ജയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഒരേസമയം ഉണ്ടായ രണ്ട് തീപിടിത്തങ്ങളില്‍ ഒന്നിന് കാരണം വിദ്യാര്‍ഥികളാണെന്ന് സംശയിക്കുന്നതായി അധികൃതര്‍. രണ്ട് തീപിടിത്തങ്ങളും തുടങ്ങിയത് മൂത്രപുരയില്‍ നിന്നാണ്. ഇത് പിന്നീട് സ്കൂളിലെ പ്രാര്‍ഥന മുറിയിലേക്ക് വ്യാപിച്ചു. നിരവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ശ്വാസം തടസ നേരിടുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അദ്യത്തെ തീപിടിത്തം സ്വാഭാവികമായി നടന്നതാണെന്ന് കണക്ക് കൂട്ടാമെങ്കിലും രണ്ടാമത്തേത് കരുതി കൂട്ടിയുണ്ടാക്കിയതാണെന്നാണ് സംശയിക്കുന്നത്.
ആശുപത്രിയില്‍ കഴിയുന്നവരെ ഷാര്‍ജ വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ നില തൃപ്തികരമാണ്.
പൊലീസിെൻറ അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറക്ക് മാത്രമെ യഥാര്‍ഥ ചിത്രം തെളിയുകയുള്ളുവെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു. തീപിടിത്തത്തിന് കാരണം വിദ്യാര്‍ഥികളാണെന്ന് തെളിഞ്ഞാല്‍ സംഗതി ലഘുവായിരിക്കില്ല എന്ന് ഷാര്‍ജ വിദ്യഭ്യാസ കൗണ്‍സില്‍ ചെയര്മാന് ഡോ. സായിദ് ആല് കഅ്ബി പറഞ്ഞു. അഗ്നിശമന സേന സ്ഥലത്ത് എത്തും മുമ്പ് തന്നെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചിരുന്നു.
സാധന-സാമഗ്രികള്‍ നശിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നു. കെട്ടിടങ്ങള്‍, തൊഴില്‍ ശാലകള്‍, ഫാക്ടറികള്‍ തുടങ്ങിയവയില്‍ കരുതി കൂട്ടി നടത്തുന്ന തീവെപ്പുകള്‍ യു.എ.ഇ ഫെഡറല്‍ നിയമസംഹിതയിലെ ആര്‍ട്ടിക്ള്‍ 304 പ്രകാരം ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. 18 വയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കിലും 1976ല്‍ നിലവില്‍ വന്ന ജുവനൈല്‍സ് ഫെഡറല്‍ നിയമത്തിലെ നമ്പര്‍ ഒന്‍പത് പ്രകാരം അവര്‍ കുറ്റവാളികളാണെങ്കില്‍ കുറ്റകൃത്യം ചെയ്തതിെൻറ പേരില്‍ ശിക്ഷയുടെ പകുതി നേരിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
