അബൂദബിയില്‍ സ്‌കൂള്‍ ഫീസ് സര്‍ട്ടിഫിക്കറ്റ് ഇനി ആറുമിനിറ്റില്‍; ഫീസ് 15 ദിര്‍ഹം മാത്രം
text_fieldsഅബൂദബി: യു.എ.ഇ. തലസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഫീസ് വിവരങ്ങള്‍ വ്യക്തമാക്കുന്ന ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ അതിവേഗം ലഭിക്കും. അബൂദബി സര്‍ക്കാറിന്റെ ഏകീകൃത ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോമായ 'താം' വഴിയാണ് ഈ പുതിയ ഡിജിറ്റല്‍ സേവനം.
വിവിധ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കുമായി അപേക്ഷിക്കുമ്പോള്‍ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാക്കേണ്ടി വരുന്ന അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളാണ് ഇത്തരത്തില്‍ ലഭ്യമാവുക. ആറ് മിനിറ്റുകള്‍ക്കുള്ളില്‍ യാതൊരുവിധ അനുബന്ധ രേഖകളും സമര്‍പ്പിക്കാതെ തന്നെ ഇതിന്റെ ഡിജിറ്റല്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 15 ദിര്‍ഹം മാത്രമാണ് ഈ സേവനത്തിനായി ഈടാക്കുന്ന ഫീസ്.
യു.എ.ഇ. പാസ് ഉപയോഗിച്ച് 'താം' പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിച്ച ശേഷം ഡിജിറ്റല്‍ പേയ്മെന്റ് വഴി നിശ്ചിത ഫീസ് അടച്ചാല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് സ്വന്തമാക്കാമെന്നും പുതിയ സംവിധാനം രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

