Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊഴിലാളികള്‍ക്ക് ഇഫ്താർ കിറ്റുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍

text_fields
bookmark_border
തൊഴിലാളികള്‍ക്ക് ഇഫ്താർ കിറ്റുമായി സ്കൂള്‍ വിദ്യാര്‍ഥികള്‍
cancel
camera_alt

അ​ജ്മാ​ന്‍ ഈ​സ്റ്റ് പോ​യ​ന്‍റ് സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്കു​ള്ള ഇ​ഫ്താ​ര്‍ കി​റ്റ്‌ വി​ത​ര​ണം 

Listen to this Article

അജ്മാന്‍: തൊഴിലാളികള്‍ക്ക് ഇഫ്താർ കിറ്റുമായി അജ്മാനിലെ ഈസ്റ്റ് പോയന്‍റിലെ വിദ്യാര്‍ഥികള്‍. അജ്‌മാൻ റാശിദിയയിൽ താമസിക്കുന്ന തൊഴിലാളികൾക്കാണ് ഈസ്റ്റ് പോയന്‍റ് സ്കൂള്‍ ആഭിമുഖ്യത്തില്‍ ഇഫ്താർ കിറ്റുകൾ നൽകിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ആയിരത്തോളം ഇഫ്താർ കിറ്റുകൾ നൽകി. സ്കൂളിലെ കുട്ടികൾ സംഭാവനയായി നൽകിയ തുക ഉപയോഗിച്ചാണ് ഈ കിറ്റുകള്‍ ഒരുക്കിയത്. ഈസ്റ്റ് പോയന്‍റ് ഇന്ത്യൻ ഇന്‍റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ മജീദ്, സ്റ്റുഡന്‍റ് കൗൺസിലർ ഡോ. രജിത അരുൺ, നവാസ്, ജിനൂബ്, ശ്രുതി, സ്കൂളിലെ വിദ്യാർഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School children with Iftar kits for workers
Next Story