ദുബൈയിലെ സ്കൂൾ ബസുകളിൽ ഇനി ശേഷിയുടെ 50 ശതമാനം വിദ്യാർഥികൾ മാത്രം
text_fieldsദുബൈ: കോവിഡ് വ്യാപനം തുടരുന്നതിനിടയിലും അധ്യയനം പുനരാരംഭിച്ച പശ്ചാത്തലത്തിൽ ദുബൈയിലെ സ്കൂൾ ബസുകളിൽ കർശന നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആർ.ടി.എ ഓപറേറ്റ് ചെയ്യുന്ന സ്കൂൾ ബസുകളിൽ ഇനി മുതൽ ശേഷിയുടെ 50 ശതമാനം വിദ്യാർഥികളെ മാത്രമേ വഹിക്കാൻ പാടുള്ളൂവെന്ന് ആർ.ടി.എ പുതിയ സർക്കുലറിൽ നിർദേശം നൽകി. വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആർടിഎ നടത്തുന്ന ദുബായ് ടാക്സി കോർപ്പറേഷൻ (ഡി.ടി.സി) നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്.
വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ഞങ്ങൾ നിരവധി പ്രതിരോധ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. വാഹനങ്ങളിൽ ഉൾകൊള്ളിക്കാൻ കഴിയുന്ന മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിെൻറ 50 ശതമാനം മാത്രമായി പരിമിതപ്പെടുത്തിയതായി ഡി.ടി.സി ഓപ്പറേഷൻ ആൻറ് കൊമേഴ്‌സ്യൽ അഫയേഴ്‌സ് ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. മാത്രമല്ല, ബസിൽ കയറുന്നതിന് മുമ്പ് ബസ് അസിസ്്റ്റൻറുമാർ പതിവായി വിദ്യാർഥികളുടെ താപനില പരിശോധനയും നടത്തും- അദ്ദേഹം കൂട്ടിച്ചേർത്തു.
175 ബസുകളുള്ള സ്‌കൂൾ ഗതാഗത സേവനത്തിൽ മൂവായിരത്തോളം കുട്ടികളാണ് രജിസ്്റ്റർ ചെയ്തിട്ടുള്ളത്. 22 സ്കൂളുകൾ ഡിടിസിയുടെ ഗതാഗത സേവനമാണ് ഉപയോഗിക്കുന്നത്. ഈ സ്മാർട്ട് ബസുകൾ ഓടിക്കാൻ 350 ഡ്രൈവർമാരെയാണ് നിയമിച്ചിരിക്കുന്നത്.
പരിശീലനം ലഭിച്ച 117 സഹായികളും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളിലുണ്ടാകുമെന്നും അൽ സറൂണി പറഞ്ഞു.
സംരക്ഷണത്തിന് ഹൈടെക് ബസുകൾ നിരീക്ഷണ ക്യാമറകളും സെൻസറുകളും കൺട്രോൾ സെന്ററുമായി ആശയവിനിമയം നടത്തുന്നതിനുള്ള അടിയന്തര ബട്ടൺ, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്്റ്റം (ജിഐഎസ്) എന്നിവ ഉപയോഗിച്ച് സ്മാർട്ട് ടെക്നോളജികളും ഉൾപെടെ അത്യാധുനിക സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തിയുള്ള സംവിധാനങ്ങളാണ് ദുബൈയിലെ സ്കൂൾ ബസുകളിൽ സജ്ജീകരിച്ചിട്ടുള്ളത്. https://schoolbus.dubaitaxi.ae/parentportal സൈറ്റിൽ ലോഗിൻ ചെയ്യാൻ സേവനത്തിനായി അഭ്യർത്ഥിക്കുന്നതിനും ബസുകളെ കുറിച്ചുള്ള വിവരങ്ങൾ നേടുന്നതിനും രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഓൺലൈൻ പേയ്‌മെൻറ് നടത്തുന്നതിനും ബസിെൻറയും വിദ്യാർഥികളുടെയും ചലനം ട്രാക്കുചെയ്യാനും പിക്ക് അപ്പ് ഡ്രോപ്പ്-ഓഫ് പോയിൻറുകൾ കണ്ടെത്തുന്നതിനും പോർട്ടലിൽ സംവിധാനങ്ങളുണ്ടെന്നും ആർ.ടി.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

