സ്കൂൾ ബസുകളിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ വരുന്നു
text_fieldsദുബൈ: ദുബൈയിലെയും വടക്കൻ എമിറേറ്റുകളിലെയും സ്കൂൾ ബസുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു.
അകത്തു കയറാൻ പ്രേത്യക കാർഡ്, സെൻസറുകൾ, അലാറം എന്നിവ ഉൾക്കൊള്ളിക്കാനാണ് തീരുമാനം.കുട്ടികൾ അബദ്ധത്തിൽ ഒറ്റപ്പെട്ടു പോകാതിരിക്കാനും ചൂട് നിറഞ്ഞിരിക്കെ കുടുങ്ങിപ്പോകാതിരിക്കാനും ലക്ഷ്യമിട്ടാണ് ഇവ ഏർപ്പെടുത്തുന്നത്. മൂന്നു വർഷം മുൻപ് ഒരു കുഞ്ഞിെൻറ ജീവൻ ഇത്തരത്തിൽ നഷ്ടപ്പെട്ടിരുന്നു.
ആഗസ്റ്റിനും ഒക്ടോബറിനും ഇടയിലായി 2345 സ്കൂൾ ബസുകളിൽ പുതിയ സംവിധാനങ്ങൾ സ്ഥാപിക്കും. നവംബറിൽ ഇവ പ്രാബല്യത്തിൽ വരും. അബൂദബി ഒഴികെയുള്ള എമിറേറ്റുകളിലെ സർക്കാർ സ്കൂൾബസുകളിലാണിത്. രാജ്യത്തെ 786 സ്കൂളുകളിലെ 2.36 ലക്ഷം കുട്ടികളാണ് സ്കൂൾബസുകളിൽ യാത്ര ചെയ്യുന്നത്. സ്കൂൾബസ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വന വർധനയാണുള്ളത്.
ബസുകളിൽ സ്ഥാപിക്കുന്ന ഉപകരണം കയറുകയും ഇറങ്ങുകയും ചെയ്യുന്ന കുട്ടികളുടെ എണ്ണം രേഖപ്പെടുത്തും.ഇവരുടെ എണ്ണത്തിൽ കുറവു കണ്ടാൽ ഉടൻ അലാറം മുഴങ്ങും. ബസിൽ കുട്ടികൾ അബദ്ധത്തിൽ കുടുങ്ങിപ്പോയാൽ പുറത്ത് വിവരമറിയിക്കാൻ കഴിയുന്ന സ്പീക്കറുകളും ഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
