Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​കൂൾ ബസിന്​...

സ്​കൂൾ ബസിന്​ തീപിടിച്ചു; ഡ്രൈവറുടെ ധീരത കുഞ്ഞുങ്ങളെ കാത്തു

text_fields
bookmark_border
സ്​കൂൾ ബസിന്​ തീപിടിച്ചു; ഡ്രൈവറുടെ ധീരത കുഞ്ഞുങ്ങളെ കാത്തു
cancel
camera_alt?????????? ???????????? ???????? ????

ദു​ബൈ: ദൈ​വ​ത്തി​നു സ്​​തു​തി, ഇ​ന്ന​ലെ ഒ​രു ദുഃ​ഖ​ദി​ന​മ​ല്ലാ​തെ കാ​ത്ത​തി​ന്. ഷാ​ർ​ജ​യി​ൽ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ സ്​​കൂ​ൾ ബ​സി​ന്​ തീ​പി​ടി​ച്ചെ​ങ്കി​ലും ആ​ർ​ക്കും പ​രി​​ക്കോ അ​നി​ഷ്​​ട സം​ഭ​വ​ങ്ങ​ളോ ഇ​ല്ല. സ്​​കൂ​ൾ ബ​സ്​ ഡ്രൈ​വ​ർ പു​ല​ർ​ത്തി​യ അ​സാ​മാ​ന്യ ധീ​ര​ത​യാ​ണ്​ ന​മ്മു​ടെ പൊ​ന്നോ​മ​ന​ക​ളെ പോ​റ​ൽ പോ​ലു​മേ​ൽ​ക്കാ​തെ തി​​രി​ച്ചെ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

രാ​വി​ലെ ക​ൽ​ബ അ​ൽ സാ​ഫ്​ മേ​ഖ​ല​യി​ലൂ​ടെ ബ​സ്​ ക​ട​ന്നു​പോ​കു​േ​മ്പാ​ഴാ​ണ്​ ബ​സി​ന്​ അ​ടി​യി​ൽ നി​ന്ന്​ അ​സാ​ധാ​ര​ണ​മാ​യ ചൂ​ട്​ വ​രു​ന്നു​വെ​ന്ന വി​വ​രം കു​ട്ടി​ക​ൾ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. കു​ട്ടി​ക​ളു​ടെ മു​ന്ന​റി​യി​പ്പ്​ നി​സ്സാ​ര​വ​ത്​​ക​രി​ക്കാ​തെ ഡ്രൈ​വ​ർ ഉ​ട​ന​ടി വാ​ഹ​നം നി​ർ​ത്തി അ​വ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
നേ​രം ക​ള​യാ​തെ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ർ​ക്കും വി​വ​രം ന​ൽ​കി. അ​ൽ​പ നേ​ര​ത്തി​ന​കം തീ ​പ​ട​ർ​ന്ന്​ ബ​സ്​ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്​​തു. പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഡ്രൈ​വ​റു​ടെ ധീ​ര​ത​യി​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷ​പ്പെ​ട്ട വി​വ​രം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ളാ​ണ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി സ്​​കൂ​ളി​ലെ​ത്തി​ച്ചു. തീ​പി​ടി​ത്ത കാ​ര​ണം അ​ന്വേ​ഷി​ച്ചു​വ​രു​ന്നു.

നോൽ കാർഡുകളിലെ ബാലൻസ്​ തുക എട്ടു ദിവസത്തിനകം ലഭ്യമാവും
ദു​ബൈ: കേ​ടു​വ​ന്ന​തോ പ​ഴ​കി​യ​തോ ആ​യ നോ​ൽ കാ​ർ​ഡു​ക​ളി​ൽ ബാ​ക്കി​യു​ള്ള തു​ക തി​രി​ച്ചു​കി​ട്ടു​ന്ന​തി​നു​ള്ള സ​മ​യം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. നേ​ര​ത്തേ അ​പേ​ക്ഷ ന​ൽ​കി 14 ദി​വ​സ​ത്തി​ന​ക​മാ​ണ്​ കാ​ർ​ഡി​ൽ ബാ​ല​ൻ​സു​ള്ള തു​ക ഉ​പ​ഭോ​ക്​​താ​വി​ന്​ ല​ഭി​ച്ചി​രു​ന്ന​ത്. ഇ​നി മു​ത​ൽ അ​തി​ന്​ എ​ട്ടു ദി​വ​സം മ​തി​യെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന സേ​വ​ന​ത്തി​​െൻറ നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ സ​ന്തോ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഫെ​യ​ർ ക​ല​ക്​​ഷ​ൻ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ൽ ഖ​യ്യാ​ത്ത്​ വ്യ​ക്​​ത​മാ​ക്കി. ദു​ബൈ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളി​ലെ ടി​ക്ക​റ്റ്​ ഒാ​ഫി​സു​ക​ളി​ൽ​നി​ന്ന്​ റീ​ഫ​ണ്ട്​ നേ​ടാം.
ആ​ർ.​ടി.​എ ആ​പ്, വെ​ബ്​​സൈ​റ്റ്, കി​യോ​സ്​​ക്​ എ​ന്നി​വ​യി​ലും അ​പേ​ക്ഷ ന​ൽ​കാം. എ​ട്ടു ദി​വ​സം എ​ന്ന​ത്​ മൂ​ന്നു ദി​വ​സ​മാ​യി കു​റ​ക്കാ​ൻ ശ്ര​മം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്നും അ​ടു​ത്ത വ​ർ​ഷം ഇ​തു സാ​ധ്യ​മാ​കു​മെ​ന്നും അ​ൽ ഖ​യ്യാ​ത്ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsschool busmalayalam news
News Summary - school bus-uae-gulf news
Next Story