Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്​കൂൾ ബസുകളിലും...

സ്​കൂൾ ബസുകളിലും കുട്ടികളെ പഠിപ്പിക്കാമെന്ന്​ കെ.എച്ച്​.ഡി.എ

text_fields
bookmark_border
സ്​കൂൾ ബസുകളിലും കുട്ടികളെ പഠിപ്പിക്കാമെന്ന്​ കെ.എച്ച്​.ഡി.എ
cancel

ദു​ൈബ: സ്​കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന സമയവും കുട്ടികളെ പഠിപ്പിക്കാൻ ഉപയോഗിക്കാമെന്ന്​ നോളജ്​ ആൻറ്​ ഹ്യുമൻ ഡവലപ്​മ​​െൻറ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ.). ദുബൈയിലെ കുട്ടികൾ ദിവവും ശരാശരി 30 മുതൽ 60 വരെ മിനിറ്റുകൾ സ്​കൂൾ ബസുകളിൽ ചിലവഴിക്കുന്നുണ്ടെന്നാണ്​ കണക്ക്​. 
ഇൗ സമയം ക്രീയാത്​മകമായി ഉപയോഗിക്കണമെന്നാണ്​ നിർദേശം. സ്​കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന കുട്ടികളിൽ 85 ശതമാനവും മറ്റ്​ യാത്രാ മാർഗങ്ങളെ ആശ്രയിക്കുന്ന കുട്ടികളെക്കാൾ സ​ന്തോഷവാൻമാരാണെന്ന്​ കെ.എച്ച്​.ഡി.എ. അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

ഇൗ സാഹചര്യം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാനാവുമെന്ന്​ കെ.എച്ച്​.ഡി.എ. ഡയറക്​ടർ ബോർഡ്​ ചെയർമാനും ഡയറക്​ടർ ജനറലുമായ ഡോ. അബ്​ദുല്ല അൽ കറം പറഞ്ഞു. മീന ട്രാൻസ്​പോർട്ട്​ കോൺഗ്രസിൽ പ​െങ്കടുക്കാൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു. സ്​കൂൾ ബസുകളിലെ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്​ സ്​കൂളുകളുമായി ചർച്ചകൾ നടത്തി വരികയാണ്​. വിനോദവും വിജ്​ഞാനവും ഉൾപ്പെടുന്ന തരത്തിലും പൊതു നിലവാരം മെച്ചപ്പെടുന്ന തരത്തിലുമാണ്​ നവീകരണം ഉദ്ദേശിക്കുന്നത്​. കുട്ടികൾ അറിവ്​ നേടേണ്ടത്​ ക്ലാസ്​ മുറികളിൽ നിന്ന്​ മാത്രമല്ല, വീട്ടിൽ നിന്ന്​ പുറപ്പെടുന്നത്​ മുതലായിരിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു.

രാവിലെ കുട്ടികൾക്കുണ്ടാകുന്ന മനോഭാവവും വൈകാരിക സ്​ഥിതിയുമായിരിക്കും അന്നത്തെ ദിവസം മുഴുവൻ എങ്ങനെയായിരിക്കുമെന്നത്​ തീരുമാനിക്കുക. ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ വിവിധ കരിക്കുലങ്ങളിലായി 65000 കുട്ടികൾക്കിടയിൽ കഴിഞ്ഞവർഷം സർവെ നടത്തിയിരുന്നു. 46 ശതമാനം കുട്ടികളാണ്​ അന്ന്​ സ്​കൂൾ ബസുകളെ ആശ്രയിച്ചിരുന്നത്​. 36 ശതമാനം കുട്ടികളെ രക്ഷിതാക്കൾ സ്​കൂളുകളിൽ എത്തിക്കുകയും തിരിച്ചുകൊണ്ടുപോവുകയുമായിരുന്നു. പരിസ്​ഥിതി സൗഹൃദമാർഗം എന്ന നിലയിൽ സ്​കൂൾ​ബസുകളെ ആശ്രയിക്കുന്നതാണ്​ നല്ലതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.

റോഡിലെ തിരക്ക്​ കുറക്കാനും കുട്ടികൾക്ക്​ പരസ്​പരം ഇടപഴകാനും ഇതാണ്​ നല്ലത്​. 2017^18 സ്​കൂൾ വർഷത്തിൽ പൊതുവിദ്യാലയങ്ങളിലെ 21,363 കുട്ടികളും സ്വകാര്യ സ്​കൂളുകളിലെ 122,228 കുട്ടികളും ബസുകളെ ആശ്രയിച്ചിരുന്നു. 6500 ബസുകളാണ്​ സ്​കൂളുകൾക്ക്​ വേണ്ടി ഒാടുന്നത്​. 2020ൽ സ്​കൂൾ ബസുകളുടെ എണ്ണം 7,628 ആയും 2030ൽ 14,455 ആയും വർധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsschool busteachingmalayalam news
News Summary - school bus-teaching
Next Story