വിട്ടുമാറാത്ത രോഗമുള്ളവർക്ക് സൗജന്യ ചികിത്സക്ക് പദ്ധതി
text_fieldsഅബൂദബി: വിട്ടുമാറാത്ത രോഗമുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 100 കോടി ദിര്‍ഹമിന്റെ ഹെൽത്ത് കെയര്‍ എന്‍ഡോവ്മെന്റ് പദ്ധതിക്ക് തുടക്കംകുറിച്ച് അബൂദബി. എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മൈനേഴ്സ് ഫണ്ട്സ് അതോറിറ്റി (ഔഖാഫ് അബൂദബി), അബൂദബി ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് വിട്ടുമാറാത്ത രോഗങ്ങളുള്ളവരെ സഹായിക്കുന്നതിനായി പദ്ധതി രൂപവത്കരിച്ചത്. ‘ജീവിതത്തിനുവേണ്ടി നിങ്ങളോടൊപ്പം’ എന്ന മുദ്രാവാക്യത്തില്‍ പദ്ധതിയിലേക്ക് ധനസമാഹരണം നടത്തുന്നതിന് ലൈഫ് എന്‍ഡോവ്മെന്റ് കാമ്പയിനും തുടക്കംകുറിച്ചു.
ആരോഗ്യപരിചരണ സേവനങ്ങളുടെ സ്ഥിരത വര്‍ധിപ്പിക്കുകയും സമൂഹത്തിലെ ദുര്‍ബലരായ വിഭാഗങ്ങളുടെ ചികിത്സച്ചെലവ് വഹിക്കുകയുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
എന്‍ഡോവ്മെന്റ്സ് ആന്‍ഡ് മൈനേഴ്സ് ഫണ്ട്സ് അതോറിറ്റി (ഔഖാഫ് അബൂദബി)യും അബൂദബി ആരോഗ്യവകുപ്പും എമിറേറ്റ്സ് റെഡ് ക്രസന്ഡും അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന് എന്നിവയുമായി സഹകരിച്ച് 2024ല്‍ പ്രഖ്യാപിച്ച സംയുക്ത സംരംഭമായ ഹെൽത്ത് കെയര്‍ എന്‍ഡോവ് മെന്റ് സംരംഭത്തിന്റെ ഭാഗമാണ് ഈ കാമ്പയിന്. ആരോഗ്യപരിചരണ സേവനങ്ങളുടെ വികസനത്തിലും രോഗികളുടെ ചികിത്സക്കും മാനസിക പിന്തുണ നല്‍കുന്നതിനുമായാണ് ഈ പണം വിനിയോഗിക്കുക.
എമിറേറ്റ്സ് റെഡ് ക്രസന്റ്, അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന് എന്നിവയിലൂടെയാണ് പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

