Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ രോഗികളെ...

കോവിഡ്​ രോഗികളെ തിരിച്ചറിയാൻ സ്​കാനറുകൾ വരുന്നു

text_fields
bookmark_border
കോവിഡ്​ രോഗികളെ തിരിച്ചറിയാൻ സ്​കാനറുകൾ വരുന്നു
cancel

ദുബൈ: കോവിഡ്​ ബാധിതരെ വേഗത്തിൽ തിരിച്ചറിയാൻ സ്​കാനറുകൾ സ്​ഥാപിക്കാൻ അബൂദബി ഒരുങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ എമിറേറ്റിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഏറ്റവും സാ​ങ്കേതിക മികവുള്ള സ്​കാനറുകൾ സ്​ഥാപിക്കാൻ അബൂദബി അടിയന്തര, ദുരന്തനിവാരണ കമ്മിറ്റി അംഗീകാരം നൽകി. യാസ്​ ദ്വീപിലെയും മുസഫയിലെയും പ്രവേശന കവാടങ്ങളിലും ചില പൊതുവേദികളിലും ഇത്​ സ്​ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്​. സ്​കാനറിൽ ഒരാൾ രോഗബാധിതനല്ലെന്ന്​​ കണ്ടാൽ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രോഗിയാണെന്ന്​ കാണിച്ചാൽ 24 മണിക്കൂറിനകം പി.സി.ആർ പരിശോധന നടത്തണമെന്നും അധികൃതർ അറിയിച്ചു. ഇത്തരം ആളുകൾക്ക്​ സൗജന്യ പരിശോധനക്ക്​ സൗകര്യമൊരുക്കും.

നിലവിലുള്ള മാനദണ്ഡങ്ങൾ കുറക്കാതെയായിരിക്കും സ്​കാനർ സംവിധാനം സ്​ഥാപിക്കുകയെന്നും പുതിയ സംവിധാനം മുൻകരുതൽ നടപടികളെ ശക്​തിപ്പെടുത്താൻ ഉദ്ദേശിച്ചാണെന്നും അബൂദബി മാധ്യമവിഭാഗം പ്രസ്​താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ എമിറേറ്റ്​ അതിർത്തികളിൽ അഞ്ചു മിനിറ്റുള്ളിൽ ഫലം ലഭിക്കുന്ന ഡി.പി.ഐ പരിശോധന നടപ്പാക്കിയിരുന്നു. കോവിഡ്​ ബാധിതരെ കണ്ടെത്താൻ ഇത്​ വലിയ അളവിൽ സഹായകമായി.

ഇതിന്​ സമാനമായി സ്​കാനറുകൾ കോവിഡ്​ ബാധിതരെ വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കുമെന്നാണ്​ അധികൃതർ കരുതുന്നത്​.ചെറിയ പെരുന്നാളിനുശേഷം യു.എ.ഇയിൽ കോവിഡ്​ കേസുകളിൽ വർധന രേഖപ്പെടുത്തിയതായി ദുരന്തനിവാരണ കമ്മിറ്റി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മുൻകരുതൽ നടപടികളിൽ വീഴ്​ച സംഭവിച്ചതും ഒത്തുകൂടലുകൾ വർധിച്ചതുമാണ്​ ഇതിന്​ കാരണമായതെന്ന്​ അധികൃതർ കൂട്ടിച്ചേർത്തു. കേസുകൾ വർധിച്ച സാഹചര്യത്തിലാണ്​ മുസഫ്യയിൽ കൂട്ട പി.സി.ആർ ടെസ്​റ്റുകൾ ആരംഭിച്ചതും പൊതുസ്​ഥലങ്ങളിൽ ഗ്രീൻപാസ്​ പ്രോ​ട്ടോക്കോൾ നടപ്പാക്കിയതും.

മാളുകളിലും ഹോട്ടലുകളിലും മറ്റു സ്​ഥലങ്ങളിലും നിലവിൽ ഗ്രീൻപാസില്ലാത്തവർക്ക്​ പ്രവേശനം അനുവദിക്കുന്നില്ല. മാസ്​കിനും സാമൂഹിക നിയന്ത്രണത്തിനുമൊപ്പം ഗ്രീൻ പാസ്​ കൂടി നടപ്പാക്കിയതോടെ ഇത്തരം സ്​ഥലങ്ങളിൽ രോഗഭീതി കുറഞ്ഞു​.

അൽ ഹുസ്​ൻ ആപ്​​ പണിതന്നാൽ?

അബൂദബിയിൽ പൊതുപരിപാടികളിലും വാണിജ്യകേന്ദ്രങ്ങളിലും പ്രവേശനത്തിന്​ അൽ ഹുസ്​ൻ ആപ്പിൽ ഗ്രീൻ പാസ്​ കാണിക്കണമെന്ന നിബന്ധന ​വന്നിരിക്കയാണ്​.


പലരുടെയും ആപ്പിൽ വിവരങ്ങൾ അപ്​ഡേറ്റ്​ ചെയ്യപ്പെടാത്തതും തെറ്റായ കാര്യങ്ങൾ വരുന്നതുമായ പരാതികൾ ഉയരുന്നുണ്ട്​. ഇങ്ങനെയുള്ള സമയങ്ങളിൽ ആപ്​​ റീഇൻസ്​റ്റാൾ ചെയ്​താൽ അപ്​ഡേഷൻസ്​ വരും. എന്നിട്ടും പരിഹരിക്കപ്പെടാത്ത വിഷയങ്ങളിൽ ഉപയോക്താക്കൾക്ക്​ 8004676എന്ന നമ്പറിലും info@alhosnapp.ae എന്ന മെയിലിലും ആപ്പിനെ ബന്ധപ്പെടാം. സാ​ങ്കേതിക സഹായത്തിന്​ 800 937292 എന്ന നമ്പറിൽ വിഖായ ഹോട്ട്‌ലൈനിലും 971-563346740 എന്ന നമ്പറിൽ ഒരു വാട്​സ്ആപ്പിലും ബന്ധപ്പെടാം.

അൽ ഹുസ്​ൻ ആപ്​​ ഉപയോഗപ്പെടുത്തി ഫ്ലൈദുബൈ

യു.എ.ഇയിൽനിന്ന്​ അന്താരാഷ്​ട്ര വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ കോവിഡ്​ വിവരങ്ങൾക്ക്​​ ഫ്ലൈദുബൈ അൽ ഹുസ്​ൻ ആപ്​​ ഉപയോഗിച്ചുതുടങ്ങി​. ഇതോടെ പ്രിൻറ്​ ചെയ്​ത പി.സി.ആർ റിസൽട്ട്​​ ഇല്ലാതെ യാത്രക്കാർക്ക്​ ചെക്​ ഇൻ പൂർത്തീകരിക്കാൻ കഴിയും. ആപ്പിലെ വിവരങ്ങൾ കാണിച്ചാൽ മതിയാകും. ആദ്യമായാണ്​ യു.എ.ഇയിൽ ഒരു വിമാനക്കമ്പനി ഇത്തരത്തിൽ ആപ്​​ ഉപയോഗിക്കുന്നത്​.

പി.സി.ആർ ടെസ്​റ്റുകൾക്ക്​ നിരക്ക്​ വർധനയില്ല

ഗ്രീൻ പാസ്​ മാനദണ്ഡം നിലവിൽ വന്നതോടെ പി.സി.ആർ ടെസ്​റ്റുകൾക്ക്​ തിരക്കേറി​.ഇതിനിടയിൽ ടെസ്​റ്റ്​ നിരക്ക്​ പുതുക്കിയതായി സമൂഹമാധ്യമങ്ങളിൽ വന്ന വിവരങ്ങൾ തെറ്റാണെന്ന്​ അബൂദബി ആരോഗ്യ സേവന കമ്പനി 'സേഹ' അറിയിച്ചു. പി.സി.ആർ ടെസ്​റ്റുകൾക്ക്​ 65 ദിർഹം തന്നെയായിരിക്കും. ഭാവിയിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ സേഹ വ​ഴിതന്നെയാകും അറിയിപ്പ്​ വരുകയെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid patientsScanners
News Summary - Scanners are coming to identify Covid patients
Next Story