എസ്.ബി-അസംപ്ഷൻ സംയുക്ത അലുമ്നി പ്രഖ്യാപനം ഡിസംബർ രണ്ടിന്
text_fieldsദുബൈ: യു.എ.ഇയിലെ ആദ്യകാല അലുമ്നികളിലൊന്നായ എസ്.ബി കോളജ് അലുമ്നിക്കൊപ്പം അസംപ്ഷൻ കോളജ് പൂർവ വിദ്യാർഥികളെ കൂട്ടിച്ചേർത്ത് എസ്.ബി -അസംപ്ഷൻ സംയുക്ത അലുമ്നി രൂപവത്കരിക്കുന്നു. ഡിസംബർ രണ്ടിന് വൈകീട്ട് മൂന്നിന് അജ്മാനിൽ നടക്കുന്ന അംഗങ്ങളുടെ പൊതുയോഗത്തിൽ എസ്.ബി കോളജ് പൂർവവിദ്യാർഥിയും ചങ്ങനാശ്ശേരി അതിരൂപത ആർച് ബിഷപ്പുമായ മാർ തോമസ് തറയിൽ എസ്.ബി -അസംപ്ഷൻ സംയുക്ത അലുമ്നി 2.0 രൂപവത്കരണ പ്രഖ്യാപനം നടത്തും.
അലുമ്നി ലോഗോയും ചടങ്ങിൽ ആർച്ച് ബിഷപ് പ്രകാശനം ചെയ്യും. പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷതവഹിക്കും. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തും. എസ്.ബി കോളജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ. ടോം കുന്നുംപുറം, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ സംസാരിക്കും. 1986ലാണ് യു.എ.ഇയിൽ എസ്.ബി കോളജ് അലുമ്നി രൂപവത്കരിച്ചത്.
അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്: ബെൻസി വർഗീസ്, ജനറൽ സെക്രട്ടറി: മാത്യു ജോൺസ് മാമ്മൂട്ടിൽ, ട്രഷറർ: ജോസഫ് കളത്തിൽ, വൈസ് പ്രസിഡന്റുമാർ: സജിത്ത് ഗോപി, മഞ്ജു തോംസൺ പൗവത്തിൽ, സെക്രട്ടറി: ലിജി മോൾ ബിനു, ജോയന്റ് സെക്രട്ടറിമാർ: ബെറ്റി ജെയിംസ്, ഡോ. ഷീബ ജോജോ എന്നിവരെ തെരഞ്ഞെടുത്തു. ജോർജ് മീനത്തേക്കോണിൽ, ഗീതി സെബിൻ, ജൂലി പോൾ, തോമസ് ജോർജ് കറുകയിൽ, നിറ്റിൽ കോയിപ്പള്ളി, റോയ് റാഫേൽ, മഡോണ ജെയിംസ്, ലിജി ബിജു, ബിജു ഡൊമിനിക്, ജോ കാവാലം എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. എസ്.ബി -അസംപ്ഷൻ സംയുക്ത അലുമ്നിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന യു.എ.ഇയിലുള്ള പൂർവ വിദ്യാർഥികൾ മാത്യു ജോൺസ് മാമ്മൂട്ടിൽ (+971 55 282 9389), മഞ്ജു തോംസൺ പൗവത്തിൽ (+971 50 549 2187) എന്നിവരുമായി ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

