Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദി​െൻറ സന്ദർശനം: യു.എ.ഇ-യുഎസ്​ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദി​െൻറ സന്ദർശനം: യു.എ.ഇ-യുഎസ്​ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു
cancel
camera_alt????? ????????? ??? ??????? ??????? ????? ??.???? ????????????? ???????????? ??????????

അബൂദബി: യു.എസ്​ സന്ദർശനത്തിനിടെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ യു.എസ്​ പ്രതിരോധ സെക്രട്ടറി ജെയിംസ്​ മാറ്റിസുമായി കൂടിക്കാഴ്​ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ പുതിയ പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. ​െഎ.എസ്​, അൽ ശബാബ്​ തുടങ്ങിയ തീവ്രവാദ സംഘ​ങ്ങളെ പരജയപ്പെടുത്താനുള്ള സംയുക്​ത പ്രവർത്തനങ്ങൾ ഇരുവരും വിലയിരുത്തി. ബാലിസ്​റ്റിക്​സ്​ മിസൈൽ വികസിപ്പിക്കൽ, അനധികൃത ആയുധ വിതരണം, ഉപദ്രവകരമായ നാവിക ഇടപെടലുകൾ തുടങ്ങി ഇറാ​​െൻറ ആക്രമണപരമായ പ്രവർത്തനങ്ങൾ വർധിച്ചുവരുന്നതിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ഇരുവരും പങ്കുവെച്ചു. 

യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി വൈറ്റ്​ഹൗസിൽ നടന്ന കൂടിക്കാഴ്​ചയിൽ മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും നിരവധി കാര്യങ്ങൾ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ചർച്ച ചെയ്​തു. ദൃഢമായ യു.എ.ഇ-യു.എസ്​ സുരക്ഷാ പങ്കാളിത്തം ആവർത്തിച്ച്​ പ്രസ്​താവിച്ച ഇരുവരും തീവ്രവാദത്തിന്​ എതിരായ പോരാട്ടം ശക്​തിപ്പെടുത്തുന്നതി​​െൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞു. സമീപ രാജ്യങ്ങളെ അസ്​ഥിരപ്പെടുത്തുന്ന വിധമുള്ള ഇറാ​​െൻറ ഇടപെടലുകളെ കുറിച്ചുള്ള ആശങ്കകൾ ഇരുവരും പങ്കുവെച്ചു.

മേയ്​ അവസാനം റിയാദിൽ മുസ്​ലിം നേതാക്കളുമായി ട്രംപ്​ നടത്തുന്ന സംഭാഷണത്തെ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ സ്വാഗതം ചെയ്​തു. മതപരവും വംശപരവുമായ സഹിഷ്​ണുത പ്രോത്സാഹിപ്പിക്കുന്നതിലും തീവ്രവാദ ആശയത്തെ എതിർക്കുന്നതിലും അനധികൃത പണമിടപാട്​ തടയുന്നതിലുമുള്ള യു.എ.ഇ-യു.എസ്​ പ്രയത്​നങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. 

മിഡിലീസ്​റ്റിലെ സുസ്​ഥിരതക്കും പുരോഗതിക്കും സുതാര്യതക്കും ഒരു മാതൃകയായി വർത്തിക്കുന്ന യു.എ.ഇയുടെ പ്രാധാന്യത്തെ ഇരു രാഷ്​ട്ര നേതാക്കളും സംയുക്​ത പ്രസ്​താവനയിൽ ഉയർത്തിക്കാട്ടി. യുവജനങ്ങൾക്കുള്ള വർധിച്ച അവസരങ്ങൾ, പരിഷ്​കാരത്തി​ന്മേലുള്ള പുതിയ ഉൗന്നലുകൾ, വ്യവസായ സംരംഭങ്ങൾ, സ്​ത്രീകളുടെ പദവി ഉയർത്തൽ എന്നിവയെ അടിസ്​ഥാനമാക്കി മേഖലയുടെ ഭാവിയെ സംബന്ധിച്ച ചർച്ചയും നടന്നു. മേഖലയുടെ സുരക്ഷ ശക്​തിപ്പെടുത്തുന്നതിൽ യു.എസിനുള്ള പ്രധാന പങ്ക്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ എടുത്തുപറഞ്ഞു.

പലസ്​തീൻ-ഇസ്രായേൽ ബന്ധം മെച്ചപ്പെടുത്തുന്നതിന്​ ട്രംപ്​ പുതിയ മാർഗങ്ങളിലൂടെ നടത്തുന്ന യത്​നങ്ങളെ അംഗീകരിക്കുന്നതായി അദ്ദേഹം വ്യക്​തമാക്കി. ലിബിയ, യെമൻ, സിറിയ രാജ്യങ്ങളിൽ സമാധാനവും സുസ്​ഥിരതയും പുനഃസ്​ഥാപിക്കുന്നതിന്​ കൂടുതൽ കൂട്ടായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു. യു.എ.ഇയും യു.എസും തമ്മിൽ വ്യാപാര, നിക്ഷേപ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധം വ്യാപിപ്പിക്കുന്നതി​​െൻറ പ്രാധാന്യത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്​തു. 2016​െല കണക്ക്​ പ്രകാരം യു.എ.സിന്​ യു.എ.ഇയുമായി 1900 കോടി ഡോളറി​​െൻറ വ്യാപാരമുണ്ട്​. ആഗോളാടിസ്​ഥാനത്തിൽ യു.എസി​​െൻറ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ്​ യു.എ.ഇ. യു.എ.ഇയുടെ ബഹിരാകാശ പദ്ധതിക്ക്​ യു.എസ്​ നൽകുന്ന പിന്തുണക്ക്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ നന്ദി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sayid
News Summary - sayid
Next Story