യാ റസൂലുല്ലാഹ്...നിലക്കുന്നില്ല, സവിതയുടെ പെരുന്നാള്‍ സന്തോഷം...
text_fieldsഗാനം ആലപിക്കുന്ന സവിത മഹേഷവും
കുടുംബവും
ഗാനം
ആലപിക്കുന്ന
സവിത മഹേഷവും
കുടുംബവും
റാസല്‍ഖൈമയിലെ 'വലിയ വീട്ടില്‍' സവിത മഹേഷിെൻറയും കുടുംബത്തിെൻറയും ചെറിയ പെരുന്നാള്‍ സന്തോഷം നിലക്കുന്നില്ല. ഈദ് ദിനത്തില്‍ മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം തെൻറ മുഖ പുസ്തക പേജില്‍ പങ്കുവെച്ച മാപ്പിള ഗാനം നല്‍കിയത് 'വൈറല്‍' സന്തോഷം. ആലിക്കുട്ടി കുരിക്കള്‍ രചിച്ച് ഫിറോസ് ബാബു ആലപിച്ച 'യാ റസൂലുല്ലാഹ്.. എന്ന് തുടങ്ങുന്ന പ്രശസ്ത ഗാനമാണ് ഈദിന് സവിത ആലപിച്ചത്.
കോഴിക്കോട് അബൂബക്കര്‍ സംഗീത നല്കിയ ഗാനം 1984ലാണ് പുറത്തിറങ്ങിയത്. ഇത് സവിതയുടെ ടാഗ് ലൈനില്‍ നിന്ന് ഇതുവരെ കണ്ടവര്‍ ഒരു ലക്ഷത്തിനടുത്ത്. 'ഇശല്‍ അറേബ്യ' ഗ്രൂപ്പ് പോലുള്ള പ്ലാറ്റ് ഫോമുകളില്‍ ഇതിലേറെയും ആളുകള്‍ തങ്ങളെ ശ്രവിച്ചതിലുള്ള സന്തോഷത്തിലാണ് സവിതയും ഭര്‍ത്താവ് മഹേഷും മക്കളായ ലക്ഷ്മിയും ആബേരിയും.
വ്യത്യസ്ത ഗാനങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്താറുള്ള തനിക്ക് മാപ്പിള പാട്ടുകള്‍ക്ക് ലഭിക്കുന്ന പോലുള്ള സ്വീകാര്യത മറ്റുള്ളവക്ക് കിട്ടാറില്ലെന്ന് സവിത പറഞ്ഞു. ക്രിസ്തുമസ്, ഓണം, വിഷു ആഘോഷ ദിനങ്ങളിലും ഗാനങ്ങള്‍ ആലപിച്ച് അപ്ലോഡ് ചെയ്യാറുണ്ട്. കഴിഞ്ഞ ബക്രീദിന് 'ഉടനെ കഴുത്തെേൻറത്.. എന്ന് തുടങ്ങുന്ന പ്രശസ്ത ഈരടികള്‍ വൈറലായിരുന്നു. 14 വര്‍ഷമായി റാസല്‍ഖൈമയില്‍ പ്രവാസ ജീവിതം നയിക്കുന്നു. മേലഡിയാണ് ഏറെ ഇഷ്ടം. ആറാം തരത്തില്‍ പഠിക്കുമ്പോഴാണ് പാട്ടു വഴിയിലത്തെിയത്.
ലതിക ടീച്ചറാണ് സംഗീത വഴിയിലെ ഗുരു. പാലക്കാട് ചെമ്പൈ സംഗീത കോളജില്‍ നിന്ന് ബിരുദം. ജില്ലാ കലോല്‍സവത്തില്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യു.എ.ഇയില്‍ വിവിധ വേദികളില്‍ പാടിയിട്ടുണ്ട്. 2019ലെ മലയാളം മ്യൂസിക് ക്ലബ് (എം.എം.സി) സംഗീത മല്‍സരത്തില്‍ ജേതാവായിരുന്നു. കെ.എസ്. ചിത്ര, എം.ജി. വേണുഗോപാല്‍, എസ്. ജാനകി തുടങ്ങി പ്രതിഭകളോടൊപ്പം പാടാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

