സാമ്പത്തിക പ്രയാസമുള്ള നൂറുപേർക്ക് ഡി.എച്ച്്.എ നൽകും സൗജന്യ ഇൻഷുറൻസ്
text_fieldsദുബൈ: സാമ്പത്തികമായി മുന്നിലല്ലാത്ത 100 പ്രവാസികൾക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്നു. സായിദ് വർഷ സ മാപനത്തിെൻറ ഭാഗമായി ദുബൈ ആരോഗ്യ അതോറിറ്റിയാണ് ഒന്നര ലക്ഷം ദിർഹമിെൻറ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കാർ ഡുകൾ ലഭ്യമാക്കുക. ഇൻഷുറൻസ് വനദാതാക്കളായ12 കമ്പനികളാണ് ഒരു വർഷ കാലാവധിയുള്ള പദ്ധതിക്ക് പിന്തുണ നൽകുന്നതെന്ന് ഡി.എച്ച്്.എ ചെയർമാൻ ഹുമൈദ് അൽ ഖതാമി വ്യക്തമാക്കി. ദുബൈ ഹെൽത്ഫണ്ടിെൻറയും കമ്യുണിറ്റി ഡവലപ്മെൻറ് അതോറിറ്റിയുടെയും സഹകരണത്തോടെ ഗുണഭോക്താക്കളെ കണ്ടെത്തുമെന്ന് ദുബൈ ഹെൽത് ഇൻഷുറൻസ് കോർപ്പറേഷൻ മുഖ്യ ഉപദേഷ്ടാവ് സാലിഹ് അൽ ഹാഷിമി വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രയാസത്തിലുള്ളവർ, കുടുംബത്തിന് ഇൻഷുറൻസ് ലഭ്യമാക്കാൻ പ്രയാസപ്പെടുന്നവർ എന്നിങ്ങനെ കൃത്യവും അർഹവുമായ ആളുകൾക്ക് തന്നെയാണ് സൗജന്യം നൽകുക. പ്രസവ പരിരക്ഷ മുതൽ കാൻസർ ചികിത്സ വരെ ഇൗ പാക്കേജ് പ്രകാരം ലഭ്യമാക്കും. ശൈഖ് സായിദ് പകർന്നു തന്ന ദീനാനുകമ്പയുടെ പാഠങ്ങൾ സമൂഹവുമായി പങ്കുവെക്കുവാൻ ഏറ്റവും മികച്ച മാർഗങ്ങളിലൊന്നായി ഇൻഷുറൻസ് പരിരക്ഷ മാറുമെന്ന് ഖതാമി പറഞ്ഞു.