കരുത്തും കരുതലും തെളിയിച്ച്...
text_fieldsദുബൈ: നാളെയുടെ ലോകം നേരിടുന്ന ചോദ്യങ്ങൾക്കുമുള്ള ഉത്തരം കണ്ടെത്തിയും പ്രതിസന്ധികൾക്കുള്ള പരിഹാര മാർഗം തേടിയും യു.എ.ഇ നടത്തുന്ന മുന്നേറ്റങ്ങളുടെ പ്രതിബിംബമായി ദുബൈ ഇൻറർനാഷനൽ ഗവർമെൻറ് അച്ചീവ്മെൻറ്സ് പ്രദർശനം. ആേരാഗ്യ മേഖലയിലും ഗതാഗത മേഖലയിലും സുരക്ഷാ^ ക്രമസമാധാന പാലനത്തിലും ലോകനിലവാരത്തിലുള്ള സജ്ജീകരണങ്ങളൊരുക്കുന്ന ദുബൈയുടെ സ്മാർട് മുഖം പ്രകടമാക്കി ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഞായറാഴ്ച ആരംഭിച്ച പ്രദർശനം നാളെ സമാപിക്കും. ദേശീയ സർക്കാരുകൾ ആഗോള നേട്ടങ്ങൾ എന്ന പ്രമേയത്തിൽ നടക്കുന്ന അന്തർദേശീയ ശിൽപശാലാ സേമ്മളനത്തോടനുബന്ധിച്ചാണ് പരിപാടി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിലും പ്രദർശനത്തിലും ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും വ്യാപാര പ്രമുഖരും ഗവേഷകരും പെങ്കടുക്കുന്നുണ്ട്.
ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ)യുടെ സ്റ്റാൻറിൽ സ്വയം രോഗ നിർണയം നടത്താൻ സഹായിക്കുന്ന സ്റ്റേഷനാണ് ഒരുക്കിയിരിക്കുന്നതെങ്കിൽ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഭാവിയുടെ വാഹനങ്ങളാണ് അണി നിരത്തിയിരിക്കുന്നത്. ഡ്രൈവറില്ലാതെയോടുന്ന വാഹനങ്ങളുടെ ശേഖരവും ദുബൈ കനാലിെൻറ ദൃശ്യഭംഗി പ്രകടമാക്കുന്ന ഹൃസ്വചിത്ര പ്രദർശനവും സന്ദർശകരെ ഏറെ ആകർഷിക്കുന്നു. സന്ദർശകർക്ക് ഇത്തിഹാദ് മ്യൂസിയം സന്ദർശിക്കാനുള്ള ടിക്കറ്റുകളും നൽകുന്നുണ്ടിവിെട.
സാമൂഹിക സേവനത്തിൽ തൽപരരായ ജനങ്ങൾക്ക് സന്നദ്ധ സേവന സംരംഭങ്ങളിൽ പങ്കുചേരാനും സാമൂഹികമായി വിഷമതകൾ നേരിടുന്നവർക്ക് സർക്കാർ നൽകുന്ന പദ്ധതികളെ കുറിച്ച് വിവരങ്ങൾ നേടാനും കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ)യുടെ സ്റ്റാൻറിൽ അവസരമുണ്ട്.
ദുബൈ കസ്റ്റംസ് ഒരുക്കിയ സ്മാർട്ട് മരുന്നുകളുടെ വിജ്ഞാന കോശം ഏറെ അറിവു പകരുന്നു. രാജ്യത്ത് നിരോധിതമായ മരുന്നുകളെക്കുറിച്ചുള്ള സമ്പൂർണ സചിത്ര വിവരണമാണ് ഇതിലുള്ളത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയാൽ മുതൽ ഇവിടെ ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചറിയാനും സ്മാർട് ഗേറ്റിലൂടെ ആയാസ രഹിതമായി വരവുപോക്കുകൾ നടത്തുന്നതിന് രജിസ്റ്റർ ചെയ്യാനുമുള്ള സംവിധാനവും ജനറൽ ഡയറക്ടറേറ്റ് ഒഫ് റസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് സ്റ്റാൻറിലുണ്ട്.
സ്മാർട്ട് ആംബുലൻസിലെ സൗകര്യങ്ങളും അടിയന്തിര ഘട്ടങ്ങളിലെ സഹായ പ്രക്രിയകളുമാണ് ദുബൈ സിവിൽ ഡിഫൻസിെൻറയും ദുബൈ കോർപറേഷൻ ഫോർ ആംബുലൻസ് സർവീസിെൻറയും സ്റ്റാളുകളിൽ പ്രദർശിപ്പിക്കുന്നത്.
ദുബൈ പൊലീസിെൻറ ആപ്പുകളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള സ്റ്റാൻറ് നാടിെൻറ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
