സാംസ്കാരിക പരിപാടികളൊരുക്കാൻ അബൂദബിയിലുണ്ട് ഒരു അന്താരാഷ്ട്ര വേദി
text_fieldsഅബൂദബി: തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മാധ്യമ^സാംസ്കാരിക പ്രവർത്തകനങ്ങൾക്കും ഒത്തുചേരലുകൾക്കും വേദിയൊരു ക്കാൻ ഫോറിൻ കറസ്പോണ്ടൻറ്സ് ക്ലബ് യു.എ.ഇ സജ്ജമായി. നാഷനൽ മീഡിയാ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ അബൂദബി ടുഫോ ർ54 മീഡിയാ സോണിലാണ് അതി മനോഹരവും അത്യാധുനിക സൗകര്യങ്ങളുള്ള ക്ലബ് ഒരുക്കിയിരിക്കുന്നത്.
നാഷനൽ മീഡിയാ കൗൺസിൽ ചെയർമാനും മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബർ മീഡിയാ കൗൺസിൽ ഡയറക്ടർ ജനറൽ മൻസൂർ അൽ മൻസൂരിയുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും സാന്നിധ്യത്തിൽ രണ്ടു മാസം മുൻപ് തുറന്നു െകാടുത്ത ക്ലബ് രാജ്യത്തെ മാധ്യമ പ്രവർത്തകരുടെ സവിശേഷ ഹബ്ബായി മാറുകയാണ്.
വിശാലമായ ലോഞ്ച്, ഒാഡിയോ^വീഡിയോ ഉപകരണങ്ങൾ ഉൾക്കൊള്ളുന്ന കോൺഫറൻസ് ഹാൾ, ചെറിയ മീറ്റിങ് റൂം, ട്രാൻസിലേഷൻ റൂം, ഇരുന്നു ജോലി ചെയ്യുവാൻ കമ്പ്യൂട്ടറുകളും പ്രിൻറർ സൗകര്യങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന വർക് ഡെസ്ക്, യു.എ.ഇയെക്കുറിച്ചുള്ള റഫറൻസിന് സഹായമാവുന്ന വിവിധ ഭാഷകളിലെ പുസ്തകങ്ങളുടെ ശേഖരം എന്നിവ ക്ലബിലുണ്ട്.
യു.എ.ഇയിൽ പ്രവർത്തിക്കുന്ന സ്വദേശി^വിദേശി മാധ്യമപ്രവർത്തകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും സാംസ്കാരിക^വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയുമാണ് ക്ലബ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മലയാള അച്ചടി മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നാഷനൽ മീഡിയാ സപ്പോർട്ട് സർവീസ് വിഭാഗം എക്സി. ഡയറക്ടർ ഡോ. റാഷിദ് ഖൽഫാൻ അൽ നുെഎമി വ്യക്തമാക്കി.
യു.എ.ഇയുടെ സഹിഷ്ണുതാ സംസ്കാരവും നയങ്ങളും പുറംലോകത്തിന് പകർന്നു നൽകുന്ന പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണകളെല്ലാം ക്ലബ് ഒരുക്കി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
