അല്‍ക സീസണ്‍-2 കോമഡി-മ്യൂസിക്കല്‍ നൈറ്റ്
text_fieldsഅല്‍ഐന്‍: അല്‍ഐന്‍ സെന്‍റ് മേരീസ് മലയാളി കത്തോലിക് അസോസിയേഷന്‍െറ 27ാമത് വാര്‍ഷിക കുടുംബ കൂട്ടായ്മയുടെ ഭാഗമായി അല്‍ ഐന്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ അല്‍ക സീസണ്‍-2 കോമഡി-മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു. ചലച്ചിത്ര-ടെലിവിഷന്‍ താരം രമേശ് പിഷാരടി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് സാം ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാനുമോന്‍ ലൂയിസ് ആമുഖ പ്രസംഗവും അല്‍ക സീസണ്‍-2 ജനറല്‍ കണ്‍വീനര്‍ ജോണ്‍ പി. തോമസ് സ്വാഗതവും എന്‍റര്‍ടെയ്ന്‍മെന്‍റ് സെക്രട്ടറി തോമസ് അല്‍ഫോന്‍സ് നന്ദിയും പറഞ്ഞു.
അല്‍ഐന്‍ സെന്‍റ് മേരീസ് കത്തോലിക് ചര്‍ച്ച് ഇടവക വികാരി ഫാ. സ്റ്റാലിന്‍ വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്‍റ് സാം ജോസഫ് രമേശ് പിഷാരടിയെ പൊന്നാട അണിയിച്ചു. ഷോ അവതരിപ്പിച്ച കലാകാരന്മാര്‍ക്ക് ഫാ. സ്റ്റാലിന്‍, ട്രഷറര്‍ ബിജു ആന്‍റണി, സ്പോണ്‍സര്‍മാരായ ഡോ. മേരി തോമസ്, ജെഫ്രി സാം ജോസഫ്, തോമസ് ജോണ്‍, ജോസ് ജേക്കബ് തുടങ്ങിയവര്‍ മൊമെന്‍േറാ സമ്മാനിച്ചു.