അഡിഹെക്സിൽ പവലിയന് തുറന്ന് സൗദി
text_fieldsഅഡിഹെക്സിലെ സൗദി പവലിയന്
അബൂദബി: അബൂദബി അന്താരാഷ്ട്ര ഹണ്ടിങ് ആന്‍ഡ് ഇക്വേസ്ട്രിയന്‍ എക്സിബിഷനില്‍ പവലിയന് തുറന്ന് സൗദിയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല റോയല്‍ നേച്വര്‍ റിസര്‍വ് െഡവലപ്മെന്റ് അതോറിറ്റി. സൗദി അറേബ്യയുടെ പാരിസ്ഥിതിക, സാംസ്കാരിക, പൈതൃക മൂല്യങ്ങളെ പിന്തുണക്കുന്നതിനും പരമ്പരാഗത കായികവിനോദങ്ങളെയും സുസ്ഥിര വേട്ടയെയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു പവലിയന് ആരംഭിച്ചത്.
ത്രൂബ നഗരത്തിന്റെ വടക്ക് 50 കിലോമീറ്റര്‍ മാറിസ്ഥിതി ചെയ്യുന്ന അല്‍ അസ്ഹര്‍ പൂളിനെക്കുറിച്ച് പവലിയനില്‍ കണ്ടറിയാന്‍ അവസരമുണ്ട്. ഇറാഖിലെ കൂഫയില്‍നിന്ന് മക്കയിലേക്ക് ഖാസിം മേഖലയിലൂടെയുണ്ടായിരുന്ന നടപ്പാതയായ സുബൈദ പാത അടക്കമുള്ള ചരിത്ര സ്ഥലങ്ങളാണ് ഇവിടെയുള്ളത്. അസ് അസ്ഹര്‍ പൂളിന്റെ ത്രിമാന മാതൃകയാണ് പവലിയനില്‍ ഒരുക്കിയിരിക്കുന്നത്. വേട്ടയാടല്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ട സൗദിയിലെ ആദ്യത്തെ സുസ്ഥിര വേട്ടയാടല്‍ റിസര്‍വാണിത്. ഉത്തരവാദിത്തമുള്ള വേട്ടയാടല്‍ രീതികള്‍ പ്രോത്സാഹിപ്പിക്കുകയും വന്യജീവികളെയും ആവാസവ്യവസ്ഥകളെയും സംരക്ഷിക്കുകയും പരമ്പരാഗത വേട്ടയാടല്‍ രീതികളെ പുനരുജ്ജീവിപ്പിക്കുകയുമാണ് റിസര്‍വിലൂടെ അധികൃതര്‍ ചെയ്യുന്നത്. 2,000 ചതുരശ്ര കിലോമീറ്ററിലാണ് നോര്‍ത്ത് റിസര്‍വ് വ്യാപിച്ചുകിടക്കുന്നത്. സെപ്റ്റംബര്‍ എട്ടിനാണ് എക്സിബിഷന് സമാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

