സൗദി ദേശീയദിനം ദുബൈ ആഘോഷിക്കും
text_fieldsദുബൈ: സൗദി അറേബ്യയുടെ ദേശീയ ദിനം യു.എ.ഇ വിപുലമായ തോതിൽ ആഘോഷിക്കും.അടുത്ത വെള്ളി,ശനി ദിവസങ്ങളിലായി സംഗീതനിശയും വെടിക്കെട്ടുമെല്ലാമായി വലിയ ആഘോഷത്തോടെയാണ് അയൽരാജ്യത്തിെൻറ ദേശീയ ദിനം ദുബൈ കൊണ്ടാടുക.സെപ്റ്റംബർ 23നാണ് സൗദിയുടെ 87ാം ദേശീയ ദിനം. 20ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദിയിൽ നിന്നെത്തുന്ന യാത്രക്കാരെ മധുരവും സമ്മാനങ്ങളും പൂക്കളുമായായിരിക്കും വരവേൽക്കുകയെന്ന് ദുബൈ ടൂറിസം പത്രക്കുറിപ്പിൽ അറിയിച്ചു.
സഹോദര രാജ്യവുമായുള്ള ചരിത്രപരവും ദൃഢവുമായ ബന്ധം ഉൗട്ടിയുറപ്പിക്കുന്ന ആഘോഷപരിപാടികളിൽ നഗരത്തിലെ ഹോട്ടലുകൾ സൗദിയിൽ നിന്നുള്ളവർക്ക് പ്രത്യേക ഇളവുകളും ഉല്ലാസ പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്. 22ന് ഡ്രാഗൺ മാർട്ട് രണ്ടിൽ പ്രമുഖ അറബ് ഗായകരായ വാഇദ്, റകൻ ഖാലിദ് എന്നിവരുടെ സംഗീത പരിപാടി അരങ്ങേറും. പിറ്റേന്ന് ശനിയാഴ്ച സിറ്റി വോക്കിൽ ബൽഖീസ്,ഡാലിയ മുബാറക് എന്നിവർ വേദിയിലെത്തും. 23ന് രാത്രി 8.30ന് ദുബൈ ക്രീക്കിന് സമീപം വെടിക്കെട്ട് അരങ്ങേറും.
ദുബൈ പാർക്സ് ആൻറ് റിസോർട്സിൽ നിരവധി കുട്ടികൾക്കും കുടുംബങ്ങൾക്കുമായി നിരവധി പരിപാടികൾ ഒരുക്കുന്നുണ്ട്.
റിവർലാൻറിൽ വെള്ളിയാഴ്ച രാത്രി ഒമ്പതിന് കരിമരുന്ന് പ്രയോഗമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
