ശൈഖ് മുഹമ്മദിന് സൗദി കിരീടവകാശിയുടെ ക്ഷണം
text_fieldsശൈഖ് മുഹമ്മദിനുള്ള സൗദി കിരീടവകാശിയുടെ ക്ഷണം യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ ആൽ നഹ്യാൻ സ്വീകരിക്കുന്നു
അബൂദബി: യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആൽ സഊദിന്റെ ക്ഷണം. റിയാദിൽ നടക്കാനിരിക്കുന്ന ഫ്യൂചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിൽ പങ്കെടുക്കാനാണ് ഔദ്യോഗിക ക്ഷണം ലഭിച്ചിരിക്കുന്നത്.
യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രി ശൈഖ് ശഖ്ബൂത്ത് ബിൻ നഹ്യാൻ ആൽ നഹ്യാൻ യു.എ.ഇയിലെ സൗദി അറേബ്യയുടെ മിഷൻ ഉപമേധാവി സഊദ് ബിൻ സആദ് അൽ ഉതൈബിയിൽ നിന്ന് ക്ഷണക്കത്ത് ഏറ്റുവാങ്ങി.

