ബിൽ ക്ലിന്റൺ സൗദിയിൽ
text_fieldsഅമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരിച്ചപ്പോൾ
റിയാദ്: അമേരിക്കൻ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ സൗദിയിലെത്തി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദിലെ തന്റെ ഓഫിസിൽ ക്ലിന്റനെ സ്വീകരിച്ചു.
ഇരുവരും സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, ക്ലിന്റനോടൊപ്പമെത്തിയ അമേരിക്കൻ പ്രതിനിധി സംഘവും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

