Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ...

ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ മൈ​താ​ന​ത്ത് സൗ​ദി ക്ല​ബ്ബു​ക​ളു​ടെ പ​ട​യോ​ട്ടം

text_fields
bookmark_border
ഏ​ഷ്യ​ൻ ഫു​ട്​​ബാ​ൾ മൈ​താ​ന​ത്ത് സൗ​ദി ക്ല​ബ്ബു​ക​ളു​ടെ പ​ട​യോ​ട്ടം
cancel
camera_alt

ജി​ദ്ദ​യി​ലെ അ​ൽ ഇ​ൻ​മ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന എ.​എ​ഫ്‌.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് എ​ലൈ​റ്റ്​ ഫൈ​ന​ലി​ൽ അ​ൽ അ​ഹ്‌​ലി കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ

റി​യാ​ദ്​: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറാ​യ ‘എ.​എ​ഫ്‌.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് എ​ലൈ​റ്റി​ൽ’ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സൗ​ദി അ​റേ​ബ്യ​യി​ലെ മൂ​ന്ന് പ്ര​മു​ഖ ക്ല​ബ്ബു​ക​ൾ ചേ​ർ​ന്ന് വ​ൻ തു​ക സ​മ്മാ​ന​മാ​യി സ്വ​ന്ത​മാ​ക്കി. അ​ൽ അ​ഹ്‌​ലി, അ​ൽ ഇ​ത്തി​ഹാ​ദ്, അ​ൽ ഹി​ലാ​ൽ എ​ന്നീ ടീ​മു​ക​ൾ ചേ​ർ​ന്ന് ആ​കെ 1.61 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 135 കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) ആ​ണ് ഈ ​സീ​സ​ണി​ൽ ടൂ​ർ​ണ​മെൻറി​ൽ നി​ന്ന് നേ​ടി​യ​ത്.

അ​ൽ അ​ഹ്‌​ലി​യു​ടെ പ​ട​യോ​ട്ടം

ഈ ​വ​ലി​യ നേ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം സ്വ​ന്ത​മാ​ക്കി​യ​ത് അ​ൽ അ​ഹ്‌​ലി ക്ല​ബ്ബാ​ണ്. ജി​ദ്ദ​യി​ലെ അ​ൽ ഇ​ൻ​മ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ജ​പ്പാ​ൻ ടീ​മാ​യ മ​ച്ചി​ഡ സെ​ൽ​വി​യ​യെ 1-0 എ​ന്ന ഗോ​ൾ നി​ല​യി​ൽ തോ​ൽ​പ്പി​ച്ചാ​ണ് അ​ൽ അ​ഹ്‌​ലി ഏ​ഷ്യ​ൻ കി​രീ​ടം ചൂ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കി​രീ​ടം നി​ല​നി​ർ​ത്തി​യ ഇ​വ​ർ​ക്ക് 1.25 കോ​ടി ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 105 കോ​ടി രൂ​പ) സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. മ​റ്റു ര​ണ്ട് പ്ര​മു​ഖ ടീ​മു​ക​ളാ​യ അ​ൽ ഇ​ത്തി​ഹാ​ദും അ​ൽ ഹി​ലാ​ലും കി​രീ​ടം നേ​ടി​യി​ല്ലെ​ങ്കി​ലും മി​ക​ച്ച പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ച​തി​ലൂ​ടെ വ​ലി​യ തു​ക​ക​ൾ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്: ടൂ​ർ​ണ​മെൻറി​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ (എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ഘ​ട്ടം) വ​രെ എ​ത്തി​യ അ​ൽ ഇ​ത്തി​ഹാ​ദി​ന്​ 19 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 16 കോ​ടി രൂ​പ) ല​ഭി​ച്ചു. ജ​പ്പാ​ൻ ടീ​മി​നോ​ട് തോ​റ്റാ​ണ് ഇ​വ​ർ പു​റ​ത്താ​യ​ത്.

പ്രീ-​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ (16 ടീ​മു​ക​ളു​ടെ ഘ​ട്ടം) ഖ​ത്ത​ർ ടീ​മാ​യ അ​ൽ സ​ദ്ദി​നോ​ട് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യ അ​ൽ ഹി​ലാ​ലി​ന് 17 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 14 കോ​ടി രൂ​പ) സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു. സൗ​ദി ക്ല​ബ്ബു​ക​ൾ ലോ​ക ഫു​ട്ബാ​ളി​ൽ എ​ത്ര​ത്തോ​ളം വ​ള​രു​ന്നു എ​ന്ന​തി​െൻറ സൂ​ച​ന​യാ​ണ് ഈ ​വ​ലി​യ സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Saudi clubs' march on the Asian football field
Next Story