Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശനിയെ കാണാൻ ഞായറാഴ്ച മലീഹയിലേക്ക് വരൂ..

text_fields
bookmark_border
ശനിയെ കാണാൻ ഞായറാഴ്ച മലീഹയിലേക്ക് വരൂ..
cancel

ഷാർജ: സാറ്റേൺ ഓപ്പോസിഷൻ (ശനി ഗ്രഹ പ്രതിയോഗ’ ദിനമായ ഇന്ന് ശനിയെ അതിന്‍റെ ഏറ്റവും വ്യക്തമായ രൂപത്തിൽ നിരീക്ഷിക്കാൻ അവസരമൊരുക്കി മലീഹ നാഷനൽ പാർക്ക്. ജ്യോതിശാസ്ത്ര പ്രേമികൾ, കുടുംബങ്ങൾ, വിദ്യാർഥികൾ എന്നിവർക്കായി മലീഹ ഐയിലാണ് അഞ്ച് മണിക്കൂർ നീളുന്ന ഈ നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്.

സൂര്യനും ശനി ഗ്രഹത്തിനും ഇടയിലായി ഭൂമി കൃത്യമായി വന്നെത്തുന്ന പ്രതിഭാസമാണ് ശനി ഗ്രഹ പ്രതിയോഗം. ഈ സമയത്ത് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ശനി ഗ്രഹം സൂര്യന് നേരെ എതിർദിശയിൽ വരികയും രാത്രിയിലെ ആകാശത്ത് സാധാരണയേക്കാൾ കൂടുതൽ തിളക്കത്തിലും വ്യക്തതയിലും ദൃശ്യമാവുകയും ചെയ്യും. ടെലിസ്കോപ്പുകളിലൂടെ ശനി ഗ്രഹത്തെയും അതിന്‍റെ സവിശേഷമായ വളയങ്ങളെയും ഉപഗ്രഹങ്ങളെയും വ്യക്തമായി കാണാൻ ഈ വാർഷിക പ്രതിഭാസം മികച്ച അവസരമാണ് നൽകുന്നത്.

മലീഹയിലെ മരുഭൂമിയുടെ രാത്രികാല ആകാശസൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം ശാസ്ത്രീയമായ അറിവുകൾ പകർന്നുനൽകുന്ന രീതിയിലാണ് പരിപാടി രൂപകൽപന ചെയ്തിരിക്കുന്നത്. വിദഗ്ദ്ധരുടെ നേതൃത്വത്തിലുള്ള വിശദീകരണങ്ങളും അടുത്തുള്ള ടെലിസ്കോപ്പ് നിരീക്ഷണവും വഴി ജ്യോതിശാസ്ത്രം, ഗ്രഹ ശാസ്ത്രം, ആകാശ നിരീക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം വളർത്താൻ മലീഹ നാഷനൽ പാർക്ക് ലക്ഷ്യമിടുന്നു.

പങ്കെടുക്കുന്നവർക്ക് ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാനും ആകാശ നിരീക്ഷണത്തിൽ നേരിട്ട് പങ്കാളികളാകാനും സാധിക്കുന്ന വിധത്തിലാണ് പരിപാടിയുടെ ക്രമീകരണം. ഗ്രഹ നിരീക്ഷണത്തെക്കുറിച്ചും രാത്രി ആകാശത്തെക്കുറിച്ചും കൂടുതൽ പഠിക്കാനും അവിസ്മരണീയമായ അനുഭവം സ്വന്തമാക്കാനും ഇത് സന്ദർശകർക്ക് അവസരമൊരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saturn opposition day
Next Story