‘കമോൺ കേരള’ വേദിയിൽ സാറ്റോ ട്രക്ക് മൗണ്ടട് ക്രെയിൻ
text_fieldsലീവേജ് എൻജിനീയറിങ് ഡയറക്ടർമാരായ നിസാം മുഹമ്മദലി, ഫൈസൽ അലി ബാവ, അജ്മൽ ഹുസൈൻ എന്നിവർക്ക് ‘കമോൺ കേരള’ വേദിയിൽ മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് ഉപഹാരം നൽകുന്നു
ദുബൈ: കേരളത്തിലെ വിവിധ വ്യവസായിക മേഖലകളിൽ വലിയ മാറ്റം സാധ്യമാക്കുന്ന നവീനമായ ലിവേജ് എൻജിനീയറിങ് സാറ്റോ ട്രക്ക് മൗണ്ടട് ക്രെയിൻ ‘കമോൺ കേരള’ വേദിയിൽ പരിചയപ്പെടുത്തി. ഇന്ത്യയിൽ വ്യാവസായിക അടിസ്ഥാനത്തിൽ സിവിൽ മാർക്കറ്റിൽ സുലഭമല്ലാത്ത എന്നാൽ, മറ്റു രാജ്യങ്ങളിൽ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതാണ് ട്രക്ക് മൗണ്ടഡ് ക്രെയിൻ. ഇതിന്റെ ഉൽപാദന കേന്ദ്രം തൃശൂർ മതിലകത്താണ് ലിവേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് കരുത്തുപകരുന്ന സംരംഭമാണിത്.
‘കമോൺ കേരള’ വേദിയിൽ സാറ്റോ ട്രക്ക് മൗണ്ടട് ക്രെയിൻ പരിചയപ്പെടുത്തിയതിലൂടെ ആഗോള മാർക്കറ്റിലേക്കും ഗൾഫ് രാജ്യങ്ങളിലെ മലയാളികൾക്കു മുന്നിലും അവതരിപ്പിച്ചിരിക്കുകയാണ് സംവിധാനം.
ഖത്തറിൽ നാലര പതിറ്റാണ്ടിന്റെ വ്യവസായ പാരമ്പര്യമുള്ള സീഷോർ മുഹമ്മദലി മറ്റ് പാർട്ണർമാരുമായി ചേർന്നാണ് ലീവേജ് എൻജിനീയറിങ് ആരംഭിച്ചത്. ഇതിന്റെ ആഗോള മാർക്കറ്റിലേക്കുള്ള ആദ്യ ചുവടുവെപ്പിനാണ് ‘കമോൺ കേരള’ വേദി സാക്ഷിയായത്.
ലോഞ്ച് പരിപാടിയിൽ ലീവേജ് എൻജിനീയറിങ് ഡയറക്ടർമാരായ നിസാം മുഹമ്മദലി, ഫൈസൽ അലി ബാവ, അജ്മൽ ഹുസൈൻ എന്നിവരും മാധ്യമം സി.ഇ.ഒ പി.എം. സാലിഹും പങ്കെടുത്തു. ‘കമോൺ കേരള’യോട് അനുബന്ധിച്ച് നടന്ന ബിസിനസ് സമ്മിറ്റിലും കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന നിലയിൽ സാറ്റോ ട്രക്ക് മൗണ്ടട് ക്രെയിൻ ടെക്നിക്കൽ ഡയറക്ടർ മുത്തു കുമാർ സംരംഭം പരിചയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

