‘സാറ്റ്-കേരള’ ദുബൈ ചാപ്റ്റർ രൂപവത്കരിച്ചു; ഷംസുദ്ദീൻ നെല്ലറ പ്രസിഡന്റ്
text_fieldsസാറ്റ്- കേരള പ്രധാന കമ്മിറ്റി അംഗങ്ങളും പുതിയതായി തിരഞ്ഞെടുത്ത ദുബൈ ചാപ്റ്റർ
ഭാരവാഹികളും
ദുബൈ: കേരളത്തിലെ കായികമേഖലയുടെ വികസനം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന ‘സാറ്റ്- കേരള’ ദുബൈ ചാപ്റ്റർ രൂപവത്കരിച്ചു. ദുബൈ നാദ് അൽഹമറിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി.പി. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സാറ്റിന്റെ മുഖ്യരക്ഷാധികാരി ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, അഖിലേന്ത്യ അത് ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡോ. അൻവർ അമീൻ, സാറ്റ്- കേരള ട്രഷറർ എ.പി. ആസാദ്, സ്പോര്‍ട്സ് കേരള ഡയറക്ടര്‍ ആഷിക് കൈനിക്കര, മുൻ ഇന്ത്യൻ ഫുട്ബാളർ അനസ് എടത്തൊടിക, ബേബി നിലാമ്പ്ര, അജ്മൽ ബിസ്മി, അഷ്റഫ് ഗ്രാൻഡ്, ജംഷീദ് ലില്ലി എന്നിവർ സംസാരിച്ചു.
ഷംസുദ്ദീൻ നെല്ലറയെ ദുബൈ ചാപ്റ്റർ പ്രസിഡന്റായി തിരഞ്ഞെടുത്തു. പി. അബ്ബാസ് ജനറൽ സെക്രട്ടറിയും സി.പി. അബ്ദുസ്സമദ് എന്ന ബാബു ട്രഷററുമായി. എ.പി. സുബ്ഹാൻ, വി.പി. ജമാൽ മുസ്തഫ, ത്വൽഹത്ത് എടപ്പാൾ എന്നിവർ വൈസ് പ്രസിഡന്റുമാരായും സലാം ഫോസിൽ, മുഹമ്മദ് ജാസിർ, സി.എം.എ അൻവർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഷംസുദ്ദീൻ പാരമൗണ്ട്, പോളണ്ട് മൂസ ഹാജി, അബ്ദു റഹീം പട്ടർ കടവൻ, സി.പി മൊയ്തീൻ, ടി.വി. സിദ്ദീഖ് തുടങ്ങിയവരാണ് രക്ഷാധികാരികൾ.
കേരളത്തിലെ സാധാരണക്കാരായ കായിക പ്രതിഭകൾക്ക് രാജ്യാന്തര നിലവാരമുള്ള പരിശീലകരുടെ പിന്തുണയും മികച്ച സൗകര്യവും ഉറപ്പുവരുത്താനുള്ള സാറ്റിന്റെ പ്രവർത്തനങ്ങൾക്ക് ദുബൈ ചാപ്റ്ററിന്റെ രൂപവത്കരണം കൂടുതൽ ഊർജസ്വലത പകരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലവിൽ ഐ ലീഗ് ഫുട്ബാൾ മൂന്നാം ഡിവിഷനിൽനിന്ന് രണ്ടാം ഡിവിഷനിലേക്ക് കളിക്കാൻ യോഗ്യത നേടിയിട്ടുണ്ട് സാറ്റ്.
മലപ്പുറം ജില്ലയിലെ തിരൂർ കേന്ദ്രമായാണ് പ്രവർത്തനം. ചെറുപ്രായത്തിൽ തന്നെ ഫുട്ബാൾ പ്രതിഭകളായ കുട്ടികളെ കണ്ടെത്തി അവർക്ക് മികച്ച അവസരങ്ങൾ നൽകി കായിക കേരളത്തിന് മികച്ച സംഭാവനകൾ നൽകാൻ ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങൾക്കാണ് സാറ്റ് മുൻഗണ നൽകുന്നതെന്നും അതിനായി നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സാറ്റ് കേരളയുടെ പ്രസിഡന്റ് വി.പി. ലത്തീഫ് അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

