Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ർ​ഗ​വേ​ദി ഗ്ലോ​ബ​ൽ...

സ​ർ​ഗ​വേ​ദി ഗ്ലോ​ബ​ൽ കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു

text_fields
bookmark_border
സ​ർ​ഗ​വേ​ദി ഗ്ലോ​ബ​ൽ കു​ടും​ബ​സം​ഗ​മം സംഘടിപ്പിച്ചു
cancel
camera_alt

സ​ർ​ഗ​വേ​ദി ഗ്ലോ​ബ​ൽ കൂ​ട്ടാ​യ്മ​യു​ടെ ദു​ബൈ ചാ​പ്റ്റ​ർ ഫാ​മി​ലി സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങ്​

ദു​ബൈ: സ​ർ​ഗ​വേ​ദി ഗ്ലോ​ബ​ൽ കൂ​ട്ടാ​യ്മ​യു​ടെ ദു​ബൈ ചാ​പ്റ്റ​ർ ഫാ​മി​ലി സം​ഗ​മം ഖി​സൈ​സി​ലെ ക്ലാ​സി​ക്​ ഫാ​മി​ലി റ​സ്​​റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. ഖ​ലീ​ജ് ടൈം​സ് മാ​നേ​ജി​ങ്​ എ​ഡി​റ്റ​ർ ഡോ. ​ഐ​സ​ക് ജോ​ൺ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ർ​ഗ​വേ​ദി മി​ഡി​ലീ​സ്റ്റ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ഇ​ഗ്നേ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ സം​ഗ​മ​ത്തി​ന്‍റെ മു​ഖ്യ സം​ഘാ​ട​ക​രാ​യ മു​ഹ​മ്മ​ദ് ബ​ക്ക​ർ, നൗ​ഷാ​ദ് വ​യ​ലി​ൽ, ഇ​ഗ്നേ​ഷ്യ​സ്, വി​ശി​ഷ്ടാം​ഗ​ങ്ങ​ളാ​യ ഷാ​ജ​ൻ വി.​കെ, അ​ബ്ദു​ൽ ഗ​ഫൂ​ർ, സ​ർ​ഗ​വേ​ദി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​പേ​ഴ്സ​ൻ അ​ബ്ബാ​സ് ഇ​ല്ല​ത്ത്​ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. കേ​ര​ള​ത്തി​ൽ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും ഇ​ന്ത്യ​ക്ക് പു​റ​ത്ത് എ​ല്ലാ മി​ഡി​ലീ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ലും ആ​ഫ്രി​ക്ക​യി​ലെ ഘാ​ന​യി​ലും ആ​സ്ട്രേ​ലി​യ, ല​ണ്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ർ​ഗ​വേ​ദി​ക്ക് അം​ഗ​ങ്ങ​ളു​ണ്ട്.

ക​ലാ​കാ​ര​ന്മാ​രെ​യും ഗാ​യ​ക​രെ​യും ക​ലാ​സ്നേ​ഹി​ക​ളെ​യും സം​ഗീ​ത​പ്രേ​മി​ക​ളെ​യും ക​ഴി​വു​റ്റ പ്ര​തി​ഭാ​സ​മ്പ​ന്ന​രെ മാ​ത്രം ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് അ​വ​രെ ആ​വോ​ളം പ്രോ​ത്സാ​ഹി​പ്പി​ച്ച് വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ഈ ​കൂ​ട്ടാ​യ്മ വി​ദേ​ശ​ങ്ങ​ളി​ലെ മ​ല​യാ​ളി പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തി അ​വ​രെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ അ​ബ്ബാ​സ് ഇ​ല്ല​ത്ത് പ​റ​ഞ്ഞു. വൈ​കാ​തെ ഖ​ത്ത​റി​ൽ സ​ർ​ഗ​വേ​ദി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SargavediGlobal Family
News Summary - Sargavedi Global Family Meet Conducted
Next Story